സുഗതന്റെ വര്‍ക്ക്ഷോപ്പ് നിര്‍മാണത്തിന് ആദ്യഗഡു കൈമാറി
കൊല്ലം: ആത്മഹത്യ ചെയ്ത പുനലൂര്‍ ഐക്കരക്കോണം സ്വദേശി പ്രവാസി സുഗതന്റെ നടക്കാതെപോയ വര്‍ക്ക്ഷോപ്പ് നിര്‍മാണമെന്ന സ്വപ്നം പൂര്‍ത്തീകരിച്ച് വര്‍ക്ക്ഷോപ്പ് അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറാനുള്ള യജ്ഞത്തിലാണ് ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷനെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് പ്രവാസികള്‍ ദിനംതോറും സ്വദേശിവല്‍ക്കരണവും വളരെ ഗൗരവത്തോടെ ഭരണാധികാരികള്‍ കാണണം.
60 വയസ് കഴിഞ്ഞ എല്ലാ പ്രവാസി, മുന്പ്രവാസികള്ക്കും ക്ഷേമപെന്ഷന് കിട്ടുന്നതിനാവശ്യമായ നിയമനടപടികള്‍ കൈക്കൊള്ളണമെന്നും ജോസഫ് ബേബിച്ചന്, സിദ്ദിക്, കൊടുവള്ളി, ഡോ. എസ് സോമന്, എം എം അമീന്, സുജത്ത്കുമാര് സുഗതന് ആവശ്യപ്പെട്ടു.
വര്‍ക്ക്ഷോപ്പ് നിര്‍മാണത്തിന് ആവശ്യമായ തുകയുടെ ആദ്യഗഡുവായ 1,50,000 രൂപയുടെ ചെക്ക് എം. നൗഷാദ് എം.എല്‍.എ പ്രസ് ക്ലബ് ഹാളില്‍ സുഗതന്റെ കുടുംബത്തിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."