HOME
DETAILS

പ്ലസ്ടു വിദ്യാര്‍ഥിനിയെ യുവാവ് പുലര്‍ച്ചെ വീട്ടില്‍ക്കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു

  
backup
July 01 2019 | 18:07 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af-8

 


അക്രമം പ്രണയാഭ്യര്‍ഥന നിരസിച്ചതിന്


ശാസ്താംകോട്ട (കൊല്ലം): പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയെ യുവാവ് പുലര്‍ച്ചെ വീടിന്റെ ടെറസിലൂടെ അകത്തുകയറി കുത്തിപ്പരുക്കേല്‍പ്പിച്ചു. സ്‌ക്രൂ ഡ്രൈവര്‍ കൊണ്ടുള്ള കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ 1.30 ഓടെ കുന്നത്തൂര്‍ തോട്ടത്തുംമുറി സ്വദേശിനിക്കാണ് കുത്തേറ്റത്. സംഭവത്തില്‍ കൊട്ടാരക്കര-ചവറ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വാതി ബസിലെ കണ്ടക്ടര്‍ ഭരണിക്കാവ് സ്വദേശി അനന്ദുവിനാ(22)യി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
വിദ്യാര്‍ഥിനിയുടെ അടിവയറ്റിലാണ് ആഴത്തില്‍ കുത്തേറ്റത്. വീടിന്റെ ടെറസിലൂടെ അകത്തു കടന്ന അനന്തു പെണ്‍കുട്ടിയുടെ മുറിയില്‍ക്കയറി കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. നിലവിളികേട്ട് മാതാപിതാക്കള്‍ ഓടി എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.


രക്തത്തില്‍ കുളിച്ചു കിടന്ന പെണ്‍കുട്ടിയെ ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഏറെ നാളായി പെണ്‍കുട്ടിയും അനന്തുവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിനിടെ പെണ്‍കുട്ടി അനന്തുവുമായി അകന്നതിനെ തുടര്‍ന്നുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് അറിയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  20 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  20 days ago
No Image

നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധന പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി 

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം; പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ തെളിവുകള്‍, സഹപാഠികളായ മൂന്നുപേര്‍ റിമാന്‍ഡില്‍

Kerala
  •  20 days ago
No Image

ചൂണ്ടുവിരലിലല്ല, തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

Kerala
  •  20 days ago
No Image

നെതന്യാവുനെതിരായ അറസ്റ്റ് വാറന്റ്:  കോടതി വിധി മാനിക്കും, തങ്ങളുടെ രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്ത് ഹേഗിലെത്തിക്കുമെന്നും ലോക രാഷ്ട്രങ്ങള്‍ 

International
  •  20 days ago
No Image

അമിതവേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ മദ്യലഹരിയില്‍

Kerala
  •  20 days ago
No Image

സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപവെച്ച് 20,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫിസര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

International
  •  20 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  20 days ago