ബിനീഷിന്റെയും ഭാര്യയുടെയും സ്വത്ത് കൈമാറ്റം തടഞ്ഞു
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് നടപടി തുടങ്ങി. ബിനീഷിന്റെ മരുതുംകുഴിയിലുള്ള 'കോടിയേരി' വീടും സ്വത്തുക്കളും കണ്ടുകെട്ടും. കൂടാതെ ഭാര്യയുടെയും ബിനാമിയുടെയും സ്വത്തുക്കളും കണ്ടുകെട്ടാനാണ് എന്‍ഫോഴ്സ്മെന്റ് തീരുമാനമെടുത്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് നടപടി.
ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്ട്രേഷന് ഐ.ജിക്ക് എന്‍ഫോഴ്സ്മെന്റ് കത്തുനല്‍കി. ഇതേതുടര്‍ന്ന് ബിനീഷ് കോടിയേരി, ഭാര്യ റെനീറ്റ, ലഹരി മരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തിന്റെ കൈമാറ്റം രജിസ്ട്രേഷന് വകുപ്പ് തടഞ്ഞു. ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നേരത്തെയും ഇ.ഡി രജിസ്ട്രേഷന് ഐ.ജിക്ക് കത്തുനല്‍കിയിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ മാസമാണ് ബിനീഷിന്റെ സ്വത്ത് കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫിസ് സംസ്ഥാന രജിസ്ട്രേഷന് വകുപ്പിന് കത്തുനല്‍കിയിരുന്നത്. അതിനിടെ, ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളി ആനന്ദ് പത്മനാഭനെ ഇ.ഡി ചോദ്യംചെയ്തു. കഴിഞ്ഞ നാലിന് കണ്ണൂരില്‍ വച്ച് ചോദ്യംചെയ്തതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ ചോദ്യംചെയ്തത്. തിരുവനന്തപുരം ശംഖുമുഖത്തെ ഓള്‍ഡ് കോഫീ ഹൗസ്, ടോറസ് റെമഡീസ് എന്നീ സ്ഥാപനങ്ങളിലെ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യല്‍.
ഓള്‍ഡ് കോഫീ ഹൗസിന്റെ പേരില്‍ തിരുവനന്തപുരത്തെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നെടുത്ത 50 ലക്ഷത്തിന്റെ വായ്പയില്‍ നിന്നാണ് ബംഗളൂരു ലഹരി മരുന്ന് ഇടപാട് കേസിലെ രണ്ടാംപ്രതിയായ അനൂപ് മുഹമ്മദിന് പണം നല്‍കിയതെന്നാണ് ബിനീഷ് കോടിയേരിയുടെ മൊഴി.
ഇരുസ്ഥാപനങ്ങളിലെയും ഇടപാടുകളുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് ഇ.ഡി സമന്‍സ് അയച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."