ബ്രു അഭയാര്‍ഥി ക്യാംപില്‍ പട്ടിണിക്കിട്ട് കൊന്ന സംഭവം: കേസ് അവസാനിപ്പിച്ചു
ന്യൂഡല്‍ഹി: മിസോറമിലേക്ക് തിരികെ പോകണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാത്തതിന്റെ പേരില്‍ ത്രിപുരയില്‍ ബ്രു അഭയാര്‍ഥി ക്യാംപില്‍ അഞ്ച് അഭയാര്‍ഥികളെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ നല്കിയ പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് നടപടികള്‍ അവസാനിപ്പിച്ചു. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ആണ് പരാതി നല്‍കിയിരുന്നത്.
പട്ടിണി മരണം ഉണ്ടായിട്ടില്ലെന്ന നോര്‍ത്ത് ത്രിപുര ജില്ല കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ സംഭവത്തില്‍ ഉത്തരവാദിയായ നോര്‍ത്ത് ത്രിപുര ജില്ല മജിസ്ട്രേട്ട് തന്നെ കേന്ദ്രത്തിലെയും ത്രിപുരയിലെയും സര്‍ക്കാരുകളെ വെള്ളപൂശിക്കൊണ്ട് നല്കിയ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് നടപടിയെന്ന് പരാതിക്കാരനായ സലീം മടവൂര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."