വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം മറച്ചുവയ്ക്കുന്നെന്ന്
കോഴിക്കോട്: കേരളത്തില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കുറച്ചു കാണിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നതായി നാഷണലിസ്റ്റ് കിസാന്‍ സഭ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വനം വകുപ്പ് മന്ത്രിക്ക് പോലും യഥാര്‍ഥ വിവരം നല്‍കാതെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം മറച്ച് വെക്കുകയാണ്.
വനം വകുപ്പില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ പറയുന്നത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 996 പേര് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ്. 953 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ മാസം 18ന് നടന്ന നിയമസഭ സമ്മേളനത്തില്‍ വനംവകുപ്പ് മന്ത്രി പറഞ്ഞത് കേരളത്തില്‍ പ്രതിവര്‍ഷം 20 പേര് കൊല്ലപ്പെടുന്നുവെന്നാണ്. ഇത് വാസ്തവ വിരുദ്ധമാണ്. മൃഗങ്ങള്‍ക്ക് നല്കുന്ന പരിഗണനപോലും വനാതിര്‍ത്തിയില്‍ കഴിയുന്ന മനുഷ്യര്ക്കില്ലാത്ത അവസ്ഥയാണെന്നും സംഘടനാ ചെയര്മാന് പി.എം ജോസഫ് മാസ്റ്റര്‍ പറഞ്ഞു. ആക്രമണത്തില്‍ ജീവന് നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് നല്കുന്ന നഷ്ട പരിഹാരം 25 ലക്ഷമായി വര്‍ധിപ്പിക്കണമെന്നും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സംഘടനാ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ നാഷണല്‍ കിസാന്‍ സെക്രട്ടറി കെ.പി കൃഷ്ണന് കുട്ടി, എന്‍.സി.പി നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ എസ്. സലീം, പി.ആര്.ഒ വി.വി ചന്ദ്രന് മാസ്റ്റര്‍, ഒ.ഡി തോമസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."