ആശങ്കകള്‍ അകറ്റുകയാണ് ജനാധിപത്യ മാതൃകയെന്ന് എ. വിജയരാഘവന്‍
തിരുവനന്തപുരം: വിവാദ പൊലിസ് നിയമ ഭേദഗതി പിന്‍വലിച്ച നടപടി ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്ന ജനാധിപത്യ മാതൃകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പരിമിതികള്‍ ചൂണ്ടിക്കാണിച്ചാല്‍ ആശങ്കകള്‍ അകറ്റുക എന്നതാണ് ജനാധിപത്യ മാതൃക. അതാണ് ഇപ്പോള്‍ ഉണ്ടായതെന്ന് വിജയരാഘവന്‍ പ്രതികരിച്ചു.
പൊലിസ് ഭേദഗതി നിയമത്തില്‍ ഉയര്‍ന്ന് വന്ന സദുദ്ദേശപരമായ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്. നിയമം സി.പി.എം നേരത്തെ ചര്‍ച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തിന്, താര്‍ക്കിക പ്രാധാന്യമുള്ളതാണ് ചോദ്യമെന്നായിരുന്നു വിജയരാഘവന്റെ മറുപടി. ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങളില്‍ വിഘാതമേല്‍പ്പിച്ച് കേന്ദ്രം മുന്നേറുകയാണെന്നും യു.ഡി.എഫ് ഇതിനൊപ്പം നില്‍ക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അധികാരമുപയോഗിച്ച് മുഖ്യമന്ത്രിക്കെതിരേ വരെ നീങ്ങുകയാണ്. ഇതിനെതിരേ പ്രതിരോധം തീര്‍ക്കുകയാണ് ഇടത് മുന്നണിയെന്നും തുടര്‍ ഭരണം വരണമെന്ന സാഹചര്യത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നോട്ട് നീങ്ങുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."