വിജയ് ശങ്കര്‍ പരുക്കേറ്റ് പുറത്ത്
ലണ്ടന്‍: ഈ ലോകകപ്പില്‍ ഇന്ത്യയുടെ മറ്റൊരു താരം കൂടി പരുക്കേറ്റ് ടീമില്‍നിന്ന് പുറത്തായി. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് പുറത്തായത്. നെറ്റ്സില്‍ ബാറ്റിങ് പരിശീലനത്തിനിടെ ബുംറയുടെ പന്ത് കാലിലെ പെരുവിരലിന് കൊണ്ടതാണ് ശങ്കറിന് വിനയായത്. ഏറെ പ്രതീക്ഷയുമായി ഈ ലോകകപ്പിനെത്തിയ വിജയ് ശങ്കറിന് പ്രതീക്ഷയ്ക്കൊത്ത് കളിമികവ് പുറത്തെടുക്കാനായില്ല. ബാറ്റിങ് ഓര്‍ഡറില്‍ നാലമാനായി സ്ഥാനക്കയറ്റം കിട്ടിയിട്ടും മികച്ച ഫോമില്‍ കളിക്കാന്‍ ശങ്കറിന് കഴിഞ്ഞിരുന്നില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ മത്സരത്തില്‍ ശങ്കറിനു പകരം ഋഷഭ് പന്തായിരുന്നു ടീമിലെത്തിയിരുന്നത്. നിലവില്‍ മൂന്നാഴ്ചത്തെ വിശ്രമമാണ് ശങ്കറിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശങ്കറിനു പകരം മായങ്ക് അഗര്‍വാളിനെ ടീമിലുള്‍പ്പെടുത്താനുള്ള അനുവാദം ഐ.സി.സിയോട് ചോദിച്ചിരിക്കുകയാണ് ബി.സി.സി.ഐ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."