'കുഞ്ഞാണി മുസ്ലിയാര് പാണ്ഡിത്യത്തിന്റെ നിറകുടം'
മേലാറ്റൂര്‍: പാണ്ഡിത്യത്തിന്റെ നിറകുടമായിരുന്നു വിടപറഞ്ഞ പി. കുഞ്ഞാണി മുസ്ലിയാരെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് പറഞ്ഞു. കുഞ്ഞാണി മുസ്ലിയാര് അരനൂറ്റാണ്ട് കാലം ഖാസിയായി സേവനം ചെയ്ത പുത്തനഴിയില്‍ സംഘടിപ്പിച്ച അനുസ്മരണ പ്രാര്‍ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജ്ഞാനത്തിന്റെ ഓരോ ശാഖയിലും ആഴമേറിയ അറിവ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വേറിട്ടതാക്കി.കേരളത്തിനു പുറത്തുള്ള പണ്ഡിതന്മാര്പോലും ആ വൈജ്ഞാനിക മാഹാത്മ്യത്തെ പ്രശംസിച്ചു. പണ്ഡിതന്മാരുടെ മരണം തീരാനഷ്ടമാണെന്നും സൂക്ഷ്മതയും തഖ്വയും നിറഞ്ഞ കുഞ്ഞാണി മുസ്ലിയാരുടെ ജീവിതം മാതൃകയാക്കാന്‍ എല്ലാവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മഹല്ല് ഖാസി മാഹിന്‍ ഫൈസി അധ്യക്ഷനായി.
ഒ.എം.എസ് ശിഹാബ് തങ്ങള്‍ നിസാമി പ്രാര്‍ഥന നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീന് കുട്ടി ഫൈസി, പുത്തനഴി മൊയ്തിന് ഫൈസി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, അബ്ദുല്‍ അസീസ് മുസ്ലിയര് മൂത്തേടം, എ.പി അനില്‍കുമാര്‍ എം.എല്‍.എ, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, കാട്ടുമുണ്ട കുഞ്ഞിമുഹമ്മദ് മുസ്ലിയാര്, എം. കുഞ്ഞാന് മാസ്റ്റര്‍, സി.ടി മാനു മുസ്ലിയാര്, കരീം ബാഖവി ഇരിങ്ങാട്ടിരി, ടി.എച്ച് ദാരിമി, എം.എം ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."