HOME
DETAILS
MAL
ബ്രഷെടുത്താല്‍ സഹദിനു മുന്നില്‍ വെല്ലുവിളികള്‍ വഴിമാറും
backup
September 25 2018 | 06:09 AM
കാഞ്ഞങ്ങാട്: ജന്മനാതന്നെ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പതിനഞ്ചുകാരന്‍ ചിത്ര രചനാ രംഗത്ത് വിസ്മയം സൃഷ്ടിക്കുന്നു. അജാനൂര്‍ തെക്കേപ്പുറത്തെ നിഷാന മന്‍സിലില്‍ സുബൈര്‍-ആമിന ദമ്പതികളുടെ മകന്‍ മുഹമ്മദ് സഹദാണ് ഏവരുടെയും വിസ്മയമായി മാറിയിട്ടുള്ളത്. ചായ്യോത്ത് ജ്യോതി ഭവന്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് സഹദ്. ഭാവനയില്‍ തെളിയുന്നവയെ ഞൊടിയിടയില്‍ വരച്ചു തീര്‍ക്കുന്ന സഹദ് ചെറുപ്പം മുതലേ ചിത്രരചനയില്‍ താല്‍പര്യം പ്രകടിപ്പിച്ചു വന്നതായി രക്ഷിതാക്കള്‍ പറഞ്ഞു.
ചിത്ര രചനയ്ക്കു പുറമെ കരകൗശലം, മോണോ ആക്ട് എന്നിവയിലും മികവ് പുലര്‍ത്തുന്നു. സ്‌കൂള്‍ തലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ഫോട്ടോഗ്രാഫിയിലും സഹദ് മിടുക്കനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."