അഭിമന്യു വധക്കേസ്: അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു.എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനായ മരട് നെട്ടൂര്‍ മസ്ജിദ് റോഡില്‍ മേക്കാട്ട് സഹലാണ് (21)അഭിമന്യുവിനെ കുത്തിയതെന്നാണ് കുറ്റപത്രം പറയുന്നത്. ജെ.ഐ മുഹമ്മദ്, ആരിഫ് ബിന്‍ സലീം എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.
28 പ്രതികളുള്ള കേസില്‍ ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത പതിനാറു പേര്‍ക്കെതിരെയാണ് ആദ്യ കുറ്റപത്രം. സനീഷ് എന്നയാള്‍ അഭിമന്യുവിനെ കുത്തി പരുക്കേല്‍പ്പിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
കൊലപാതകം നടന്ന് 84 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് 1500 ഓളം പേജുകളുള്ള കുറ്റപത്രം എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
കൊലപാതകസംഘത്തെ കാംപസിലേക്ക് വിളിച്ചുവരുത്തിയ മഹാരാജാസിലെ തന്നെ വിദ്യാര്‍ഥിയായ ഒന്നാംപ്രതി ജെ.ഐ. മുഹമ്മദ്, രണ്ടാം പ്രതിയും കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ ആരിഫ് ബിന്‍ സലിം, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, ജെഫ്രി, ഫസലുദ്ദീന്‍, അനസ്, കാംപസ് ഫ്രണ്ട് കൊച്ചി മേഖലാ ട്രഷറര്‍ റജീബ്, അബ്ദുല്‍ റഷീദ്, സനീഷ്, ആരിഫ് ബിന്‍ സലിമിന്റെ സഹോദരന് ആദില്‍ ബിന്‍ സലിം, ബിലാല്‍, റിയാസ് ഹുസൈന്, പള്ളുരുത്തിയിലെ കില്ലര്‍ ഗ്രൂപ്പ് അംഗം സനീഷ്, പത്തനംതിട്ട സ്വദേശിയും കോളജില്‍ ഒന്നാം വര്‍ഷം പ്രവേശനം നേടിയ ഫറൂഖ് അമാനി, അബ്ദുല്‍ നാസര്‍, അനൂപ് എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."