ഇരു വൃക്കകളും തകരാറിലായ ദിനേഷ് സഹായം തേടുന്നു
കൂറ്റനാട്: ഇരു വൃക്കകളും തകരാറിലായ ചാലിശ്ശേരി സ്വദേശി ദിനേഷ് ചികിത്സാ സഹായം തേടുന്നു. എഴുമാസം മുമ്പാണ് ഇദ്ദേഹം ഇരു വൃക്കകളും തകരാറായി കിടപ്പിലായത്. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ചികിത്സ. ഇപ്പോള്‍ എഴുമാസം മുമ്പ് നാട്ടിലെ എന്താവശ്യത്തിനും ഓടിനടന്നിരുന്ന ആളാണ് 28 കാരനായ ദിനേഷ്. ഇതിനകം മൂന്ന് ലക്ഷം രൂപയാണ് ചികിത്സക്കായി ചിലവായത്. ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് ചെയ്യണം. വൃക്ക മാറ്റിവെക്കാനും ചികിത്സക്കുമായി ഒമ്പതുലക്ഷത്തോളംരൂപ ചിലവു വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൃക്ക നല്കാന് അഛന് കുഞ്ഞന്‍ തയ്യാറാണ്.കുടുംബത്തിലെ ഏക അത്താണിയായിരുന്നു ദിനേഷ് തേപ്പു പണിയെടുത്താണ് ഇത്ര നാള് കുടുംബം പോറ്റിയിരുന്നത്. അഛന് കുഞ്ഞന്‍ കൂലിപ്പണിയാണ് .അമ്മ കാര്‍ത്ത്യാനി, ദീപ, ബാബു എന്നിവരാണ് സഹോദരങ്ങള്‍.ദിനേഷിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ നാട്ടുകാര്‍ ധനസമാഹരണത്തിന് ഇറങ്ങിട്ടുണ്ട്. ഇപ്പോള്‍ ചാലിശേരി എസ്.ബി.ടി.യില്‍ ദിനേഷിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 67360495427 ചാലിശ്ശേരി പഞ്ചായത്തംഗം വേണു ചെയര്‍മാനും, പി.കെ മുഹമ്മദ് കണ്‍വീനറും പി.വി ഉമ്മര്‍ മൗലവി ട്രഷററുമായചികിത്സാ ധനസഹായ കമ്മറ്റി രൂപികരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."