റോഡ് നവീകരണത്തിനായി സ്ഥലം വിട്ടുനല്‍കി നാട്ടുകാര്‍
താമരശ്ശേരി: റോഡ് വീതി കൂട്ടി നവീകരിക്കുന്നതിനായി ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം സൗജന്യമായി വിട്ടുനല്‍കി കരീറ്റിപ്പറമ്പ് നിവാസികള്‍. താമരശ്ശേരി-വര്യട്ട്യാക്ക് റോഡിന്റെ നവീകരണത്തിനായി കരീറ്റിപ്പറമ്പ് നൂഞ്ഞിക്കര ഭാഗത്താണ് 25 സെന്റോളം സ്ഥലം സൗജന്യമായി വിട്ടുനല്‍കിയത്.
റോഡിന്റെ ഇരുവശത്തുമായി മൂന്നു മീറ്ററോളം സ്ഥലമാണ് നവീകരണത്തിന് ആവശ്യമായി വരുന്നത്. സെന്റിന് മൂന്നു ലക്ഷം രൂപയാണ് ഇവിടുത്തെ ഭൂമിക്ക്. പദ്ധതിക്കായി അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ നാട്ടുകാര്‍ ഇതിന് സമ്മതമറിയിക്കുകയായിരുന്നു. ഇവിടുത്തെ മരങ്ങള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ തന്നെ സ്വന്തം നിലയില്‍ നീക്കം ചെയ്യുകയും ചെയ്തു.
ഇന്ന് കാണുന്ന വികസന പ്രവൃത്തികള്‍ മുന്‍ഗാമികളായ ആളുകള്‍ സഹകരിച്ചത് കൊണ്ടാണെന്നും ഇത് തുടരണമെന്നും ഇവിടുത്തുകാര്‍ പറയുന്നു.
വികസന പ്രവൃത്തികള്‍ക്ക് കഴിവുള്ളവര്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും ഇത്തരം പ്രവൃത്തികള്‍ മറ്റുള്ളവര്‍ കൂടി മാതൃകയാക്കണമെന്നും നാട്ടുകാര്‍ക്ക് നേതൃത്വം നല്‍കുന്ന എടക്കോട്ട് ഇബ്രാഹിം ഹാജി പറഞ്ഞു. നൂഞ്ഞിക്കര ബഷീര്‍, ടി.പി അഹമ്മദ് ഹാജി, കുന്നുമ്മല്‍ മൊയ്തീന്‍കുട്ടി, കുന്നുമ്മല്‍ അഷ്‌റഫ്, എന്‍.കെ.എച്ച് ഇബ്രാഹിംകുട്ടി, കളത്തിങ്കല്‍ അഹമ്മദ്കുട്ടി തുടങ്ങിയവരാണ് സ്ഥലം വിട്ടുനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."