HOME
DETAILS
MAL
റോഡ് നിര്‍മാണം: കരാറുകാരനും ഉദ്യോഗസ്ഥര്‍ക്കുമെതിരേ നാട്ടുകാര്‍
backup
May 21 2017 | 23:05 PM
തൃക്കരിപ്പൂര്‍: ഒളവറ മുതല്‍ വെള്ളാപ്പ് വരെയുള്ള റോഡ് പ്രവൃത്തിയും കൊവ്വപുഴ പാല നിര് മാണവും നിര്‍ത്തി വെച്ചതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. പഴയ റോഡ് ഉഴുതുമറിച്ച് വലിയ കല്ലുകള്‍ നിരത്തിയ നിലയിലാണ്. ഇതുമൂലം റോഡിലൂടെ കാല നടക്കും ഓട്ടോ പോലുള്ള വാഹനങ്ങള്‍ കടന്നുപോകുന്നതിനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പരിസരത്തെ സ്കൂളിലേക്ക് നിരവധി കുട്ടികള്‍ ഓട്ടോയിലാണ് എത്തുന്നത്.
റോഡ് ഇങ്ങനെയാണെങ്കില്‍ കുട്ടികളുമായി പോകാന്‍ കഴിയില്ലെന്ന് ഓട്ടോ ഡ്രവര്മാര് രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. ഇത് രക്ഷിതാക്കളെ കൂടുതല്‍ ആശങ്കയിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."