സര്‍ക്കാരിനെതിരായ സമരത്തിന് പിന്തുണയുമായി വി.എസ് സമരപ്പന്തലില്‍
തിരുവനന്തപുരം: സര്‍ക്കാരിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരം പെരിങ്ങമലയില്‍ നിര്‍മിക്കാനുദേശിക്കുന്ന മാലിന്യ പ്ലാന്റിനെതിരേ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരേ നടക്കുന്ന സമരത്തിന് പിന്തുണയുമായാണ് വി.എസ് എത്തിയത്.
സമരത്തിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ സമരസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യഗ്രഹം സംഘടിപ്പിച്ചിരുന്നു. പിന്തുണയറിയിച്ച് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വി.എസ് സത്യഗ്രഹവേദിയിലെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ പാലോട് രവിയും പീതാംബരക്കുറുപ്പും വി.എസിനെ വേദിയിലേക്ക് സ്വീകരിച്ചു. പ്രസംഗിച്ചില്ലെങ്കിലും 15 മിനിട്ടോളം വി.എസ് സത്യഗ്രഹവേദിയില്‍ ചെലവഴിച്ചു. രാവിലെ പതിനൊന്നിന് കവിയത്രി സുഗതകുമാരി സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. അനാരോഗ്യത്തെ തുടര്‍ന്ന് വീല്‍ച്ചെയറിലാണ് അവര്‍ സമരവേദിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."