നിയമ വകുപ്പില്‍ നിയമന അട്ടിമറി
തിരുവനന്തപുരം: സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ നിയമവകുപ്പിലെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ നിയമന അട്ടിമറി. പി.എസ്.സി റാങ്ക്ഹോള്‍ഡേഴ്സിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ നിയമന തട്ടിപ്പ് കണ്ടെത്തിയത്. 2016 ജൂണ്‍ മുതലുള്ള 42 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.
നേരിട്ടുള്ള നിയമനം, സെേ്രട്ടറിയറ്റ് ജീവനക്കാര്‍, മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരില്‍നിന്ന് 5.3.2 എന്ന അനുപാതത്തിലാണ് നിയമവകുപ്പിലെ ലീഗല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നത്. എന്നാല്‍, 2016 ജൂണ്‍ മുതലുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ മറ്റു വകുപ്പുകളില്‍നിന്ന് ഇഷ്ടക്കാരെ തിരുകിക്കയറ്റുകയായിരുന്നു.
അതേസമയം, ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് ജോയിന്റ് സെക്രട്ടറി നടത്തിയ പരിശോധനയുമായി നിയമവകുപ്പ് സഹകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. വിരമിക്കല്‍, സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള വിവരങ്ങളും നല്കിയില്ലത്രേ.
ഇതേത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വയം സമാഹരിച്ച കണക്ക് ഉള്‍പ്പെടുത്തിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."