'പകരം വെക്കാനില്ലാത്ത കൂട്ടുകാരന്‍, വിശ്വസ്തനായ സഹകാരി' - അഹമ്മദ് പട്ടേലിന്റെ വേര്‍പാടില്‍ സോണിയ
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. പകരംവെക്കാനില്ലാത്ത കൂട്ടുകാരനും വിശ്വസ്തനായ സഹകാരിയുമായിരുന്നു അഹമ്മദ് പട്ടേല്‍ എന്ന് അവര്‍ അനുസ്മരിച്ചു.
'കോണ്‍ഗ്രസ് പാര്‍ട്ടിക്കാ വേണ്ടി തന്റെ ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ച സഹകാരിയെയാണ് ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്‍രെ വിശ്വസ്തതയും സമര്‍പ്പണവും , ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത, എന്താവശ്യത്തിനും അദ്ദേഹം എപ്പോഴുമവിടെ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ മഹാമനസ്‌ക്കതതുടങ്ങിയവയാണ് അദ്ദേഹത്തെ ഉന്നതനാക്കുന്നത്'- സോണിയ പറഞ്ഞു.
പകരം വെക്കാനില്ല കൂട്ടാളിയേയും വിശ്വസ്തനായ സഹകാരിയേയും സുഹൃത്തിനേയുമാണ് എനിക്ക് നഷ്ടമായിരിക്കുന്നത്- സോണിയ പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം പ്രകടിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ കുടുംബത്തേയും സമാശ്വസിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെ മേദാന്ത ആശുപത്രിയില്‍വെച്ചായിരുന്നു അഹമ്മദ് പട്ടേലിന്റെ അന്ത്യം. 71 വയസ്സായിരുന്നു.
കൊവിഡ് ബാധിച്ച് ഒരു മാസത്തോളം ചികിത്സയിലായിരുന്നു അദ്ദേഹം. ഇടയ്ക്ക് ആരോഗ്യ നില വഷളാവുകയും അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തിരുന്നതായി മരണ വിവരം പങ്കുവെച്ച മകന്‍ ഫൈസല്‍ പട്ടേല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."