HOME
DETAILS
MAL
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
backup
May 21 2017 | 23:05 PM
കൂത്തുപറമ്പ്: കൊട്ടയോടി ടൗണില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ പൂക്കോട്-പാനൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
പാനൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ കൊട്ടയോടിയിലെ കെ.എസ്.ഇ.ബി ഓഫിസിനു മുന്നിലെ റോഡുവഴി കനാല്‍കരയിലൂടെ ഓട്ടച്ചിമാക്കൂലില്‍ പ്രവേശിക്കണം. പൂക്കോട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്ക് കൊട്ടയോടി ടൗണിലൂടെ തന്നെ നിയന്ത്രണങ്ങളില്ലാതെ കടന്നുപോകാം. ഒന്നര മാസത്തേക്കാണ് നിയന്ത്രണം. അതേസമയം കലുങ്ക് നിര്‍മാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടയില്‍ കഴിഞ്ഞദിവസം കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് വന്‍തോതില്‍ കുടിവെള്ളം പാഴായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."