HOME
DETAILS
MAL
ഗാരേജ് നിര്‍മാണം ഇഴയുന്നു; ബസുകള്‍ ഡിപ്പോയ്ക്ക് പുറത്ത്
backup
May 22 2017 | 00:05 AM
കണ്ണൂര്‍: ബസുകള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാതെ കണ്ണൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ. പുതിയ ഓഫിസ് ടെര്‍മിനലിന്റെയും ഗാരേജിന്റെയും നിര്‍മാണം തുടങ്ങി മാസങ്ങളായിട്ടും ഇപ്പോഴും പ്രവൃത്തി മന്ദഗതിയിലാണ്. ഇതോടെ രാത്രിയിലെത്തുന്ന ബസുകളുടെ പാര്‍ക്കിങ് റോഡിലായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എയുടെ ഫണ്ടില്‍ നിന്നു ഒരുകോടി മുടക്കിയാണ് കെട്ടിടം നിര്‍മാണം ആരംഭിച്ചത്. നിലവില്‍ ബസുകള്‍ നിര്‍ത്തിയിടുന്ന സ്ഥലത്താണ് പുതിയ ഗാരേജ് നിര്‍മിക്കുന്നത്. എന്നാല്‍ പഴയ ഗാരേജ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ബസുകള്‍ നിര്‍ത്തിയിടുന്ന പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതും സുരക്ഷാ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."