ഇടുക്കി ഇനി സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ല; പ്രഖ്യാപനം നടത്തി
അടിമാലി: ഇടുക്കിയെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിച്ചു. അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മൈതാനിയില്‍ വൈദ്യുതി മന്ത്രി എം.എം മണിയാണ് പ്രഖ്യാപനം നടത്തിയത്. എസ് രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. റോഷി അഗസ്റ്റിന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലയില്‍ ലഭിച്ച അപേക്ഷകളില്‍ നിന്നും 11500 കുടുംബങ്ങളിലും വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞു.
വിദൂര ആദിവാസി ഗ്രാമമായ ഇടമലക്കുടിയിലെ വൈദ്യുതികരണത്തിന് മാത്രമായി 4.75 കോടി ചെലവഴിച്ചു. ഈ പദ്ധതിക്കായി 30.76 കോടിയാണ് ചെലവഴിച്ചത്. ജില്ലയിലെ എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ട്,പട്ടികജാതി വര്‍ഗ വികസന വകുപ്പുകളുടെ ഫണ്ട്, തേദ്ദശ സ്ഥാപ നങ്ങള്‍, കെ.എസ്.ഇ.ബി തനത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. മധ്യമേഖല വിതരണവിഭാഗം ചീഫ് എന്‍ജിനീയര്‍ സി.വി നന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ചാണ്ടി.പി. അലക്‌സാണ്ടര്‍, കെ. വി. ശശി,സാബു പരപരാകത്ത് ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു. കെ.എസ്.ഇ.ബി ഡയറക്ടര്‍ എന്‍. വേണുഗോപാല്‍ സ്വാഗതവും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ രാജന്‍ ജോസഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."