HOME
DETAILS
MAL
കൊവിഡ് ചികിത്സക്കിടെ രാജസ്ഥാന് ആരോഗ്യമന്ത്രി ആശുപത്രികളില്‍ പരിശോധന നടത്തി: മന്ത്രിക്കെതിരെ കേസ് എടുക്കണമെന്നാവശ്യം
backup
November 25 2020 | 15:11 PM
ജയ്പൂര്‍: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ തുടരുന്ന രാജസ്ഥാന് ആരോഗ്യമന്ത്രി മറ്റ് ആശുപത്രികളില്‍ പരിശോധന നടത്തിയത് വിവാദമായി. ആരോഗ്യമന്ത്രി രഘുശര്മയാണ് ചികിത്സയിലിരിക്കെ മറ്റു ആശുപത്രികളില്‍ പരിശോധന നടത്തി പുലിവാല് പിടിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രിക്കെതിരെ എപ്പിഡമിക് ആക്ട് പ്രകാരം കേസ് എടുക്കണമെന്ന ആവശ്യം ശക്തമായി.
തിങ്കളാഴ്ചയാണ് രഘു ശര്‍മയെ രാജസ്ഥാന് യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സര്‍വിസസ് കൊവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ മന്ത്രി ആശുപത്രിയിലെ വിവിധ വാര്‍ഡുകള്‍ സന്ദര്‍ശിക്കുകയായിരുന്നു. വാര്‍ഡുകളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യ സ്ഥിതിയും മറ്റും ഇദ്ദേഹം ചോദിച്ചറിയുകയും ചെയ്തതാണ് പ്രശ്നമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."