സാധരണക്കാര്‍ക്കായി പ്രാദേശിക ഭാഷകളിലും ഇനി സുപ്രിം കോടതി വിധികള്‍
ന്യൂഡല്‍ഹി: സുപ്രിംകോടതി വിധികള്‍ ഇനിമുതല്‍ പ്രാദേശിക ഭാഷകളിലും. ഹിന്ദി, ആസാമീസ്, കന്നഡ, മറാത്തി, ഒഡിയ, തെലുഗു എന്നീ ഭാഷകളിലാണ് വിധികള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക. ഇതിനുള്ള സംവിധാനമൊരുക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ബന്ധപ്പെട്ടവര്‍ക്ക് അനുമതി നല്‍കി. നിലവില്‍ വിധികള്‍ പുറപ്പെടുവിക്കുന്നതും അത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതും ഇംഗ്ലീഷിലാണ്. വിധി പുറപ്പെടുവിക്കുന്ന അന്ന് തന്നെയോ അല്ലെങ്കില്‍ തൊട്ടടുത്ത ദിവസമോ വിധി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍ പ്രാദേശിക ഭാഷകളിലുള്ള വിധികള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ ഒരാഴ്ചയെങ്കിലുമെടുക്കും.
2017ഒക്ടോബറില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് കേരളാ ഹൈക്കോടതിയുടെ ഡയമണ്ട് ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കവെ ഈ ആശയം മുന്നോട്ടുവച്ചത്. വിധികള്‍ സാധാരണക്കാര്‍ക്ക് വായിച്ചു മനസിലാക്കാന്‍ സൗകര്യപ്പെടും വിധം ഹൈക്കോടതികള്‍ വിധി അതത് പ്രാദേശിക ഭാഷകളില്‍ക്കൂടി പ്രസിദ്ധീകരിക്കണമെന്നായിരുന്നു രാഷ്ട്രപതി പറഞ്ഞത്. കേസിലെ കക്ഷികള്‍ അഭിഭാഷകരുടെ സഹായത്തോടെ വിധി വായിച്ചു മനസിലാക്കും. എന്നാല്‍ സാധാരണക്കാര്‍ക്ക് അതിന് സാധ്യമാകണമെന്നില്ല. ഇംഗ്ലീഷില്‍ വിധി പുറപ്പെടുവിച്ചാലും 24മുതല്‍ 36 വരെ മണിക്കൂറിനുള്ളില്‍ അതിനുള്ള സൗകര്യമുണ്ടാക്കിയാല്‍ നല്ലതായിരിക്കുമെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."