HOME
DETAILS
MAL
പ്രളയം: ഗൃഹോപകരണങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ പദ്ധതി
backup
September 25 2018 | 19:09 PM
തിരുവനന്തപുരം:പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഗൃഹോപകരണങ്ങളും മറ്റു അനുബന്ധ വസ്തുക്കളും കുറഞ്ഞനിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കുന്നു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി.വ്യവസായ മന്ത്രി ഇ.പി ജയരാജന് പദ്ധതി നടപ്പാക്കാനായി വിളിച്ചുകൂട്ടിയ കമ്പനി മേധാവികളുടെ യോഗത്തിലാണ് തീരുമാനം.
പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കുള്ള ആര്.കെ.എല്‍.എസ് പ്രകാരം ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമായ കുടുംബശ്രീ അംഗങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.11 കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
50 ശതമാനം വിലക്കിഴിവില്‍ ആര്.കെ.എല്‍.എസ് വായ്പ പ്രകാരം കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് മന്ത്രി കമ്പനികളോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."