HOME
DETAILS

കസ്റ്റംസിന് ശിവശങ്കറിനെ പേടിയാണോയെന്ന് കോടതി

  
backup
November 26, 2020 | 12:48 AM

%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86

 

ശിവശങ്കറിന്റെ ഉന്നതപദവി രേഖകളില്‍ പരാമര്‍ശിക്കാത്തതിന് കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖിക
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വഹിച്ചിരുന്ന ഉന്നതപദവികള്‍ രേഖകളില്‍ പരാമര്‍ശിക്കാത്തതിന് കസ്റ്റംസിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതി രൂക്ഷമായി വിമര്‍ശിച്ചു.
കസ്റ്റഡി അപേക്ഷയില്‍ ശിവശങ്കറിന്റെ ഉന്നത പദവികള്‍ രേഖപ്പെടുത്താതിരുന്നതിനാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി എന്നീ പദവികളൊന്നും പരാമര്‍ശിക്കാതെ മാധവന്‍ നായരുടെ മകന്‍ എന്നുമാത്രം രേഖപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു.
ശിവശങ്കര്‍ വഹിച്ചിരുന്ന പദവി അറിയില്ലേ എന്നും കസ്റ്റംസിന് ശിവശങ്കറിനെ പേടിയാണോ എന്നും ചോദിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചു.ശിവശങ്കറിന്റെ ഉന്നത പദവികള്‍ രേഖപ്പെടുത്താതെ കസ്റ്റംസ് മൗനം പാലിച്ചെന്ന് കോടതി വിധിന്യായത്തില്‍ രേഖപ്പെടുത്തി. ശിവശങ്കറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കസ്റ്റംസിനെതിരേ കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടെന്നും ഇവരെകുറിച്ച് ചോദിച്ചറിയുന്നതിന് ശിവശങ്കറിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ അപേക്ഷയിലാണ് കോടതി നടപടി.
കസ്റ്റഡി അപേക്ഷയില്‍ ശിവശങ്കറിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെപ്പറ്റി പരാമര്‍ശിക്കാതിരുന്നതെന്താണെന്നും ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ വൈകിയതെന്താണെന്നും കോടതി ചോദിച്ചു. കേസില്‍ മറ്റ് ഏജന്‍സികള്‍ നടപടിയെടുത്തതിനുശേഷം പതിനൊന്നാം മണിക്കൂറില്‍ എന്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഇതിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും ശിവശങ്കറിന്റെ ഫോണ്‍ പിടിച്ചെടുത്തത് കസ്റ്റംസ് അല്ലെ എന്നും കോടതി ചോദിച്ചു. കള്ളക്കടത്തില്‍ എങ്ങനെയാണ് ശിവശങ്കര്‍ പങ്കാളിയായതെന്ന് കസ്റ്റംസ് പറയുന്നില്ലെങ്കിലും ശിവശങ്കറിനെതിരേ ആരോപിക്കുന്ന കുറ്റം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  a day ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  a day ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago