എസ്.വൈ.എസ് ജില്ലാ എക്‌സിക്യൂട്ടിവ് ക്യാംപുകള്‍ സംഘടിപ്പിക്കും
കോഴിക്കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ഓഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ ശാഖാതലം വരെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ സമഗ്ര അവലോകനത്തിനായി 'എമേര്‍ജ്-19' ജില്ലാ എക്‌സിക്യൂട്ടിവ് ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഓഗസ്റ്റില്‍ ജില്ലാതല സൗഹൃദ സംഗമങ്ങള്‍, മണ്ഡലംതല സ്വാതന്ത്ര്യസ്മൃതി സമീക്ഷകള്‍, സെപ്റ്റംബറില്‍ ഹിജ്‌റ കാംപയിന്‍, തുടര്‍ന്ന് ടോപ്അപ് ത്രൈമാസ കാംപയിന്‍ എന്നിവയാണ് പ്രധാന പരിപാടികള്‍.
ജൂലൈ 13ന് ആദര്‍ശ പാഠശാല ആര്‍.പി ഓറിയന്റേഷനും ഓഗസ്റ്റ് 28ന് സംസ്ഥാന കൗണ്‍സില്‍ ക്യാംപ് പാലക്കാട്ടും നടക്കും. ജൂലൈ 31നകം എല്ലാ മണ്ഡലങ്ങളിലും ആമില റിവൈവല്‍ ക്യാംപുകള്‍ നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. ഇമ്പിച്ചിക്കോയ തങ്ങള്‍ ലക്കിടി പ്രാര്‍ഥന നടത്തി. നാസര്‍ ഫൈസി കൂടത്തായി സംഘടനാ റിപ്പോര്‍ട്ടും ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് ഭരണഘടനാ ഭേദഗതിയും അവതരിപ്പിച്ചു.
പിണങ്ങോട് അബൂബക്കര്‍ സ്വാഗതം പറഞ്ഞു. മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.എ റഹ്മാന്‍ ഫൈസി, മലയമ്മ അബൂബക്കര്‍ ബാഖവി, അലവി ഫൈസി കൊളപ്പറമ്പ്, ടി.കെ മുഹമ്മദ്കുട്ടി ഫൈസി, ഇബ്രാഹിം ഫൈസി പേരാല്‍, ലത്തീഫ് ഹാജി ബംഗളൂരു, സി.എച്ച് മഹ്മൂദ് സഅദി, മുസ്തഫ മുണ്ടുപാറ, സലീം എടക്കര, നിസാര്‍ പറമ്പന്‍, ശരീഫ് ദാരിമി കോട്ടയം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."