
നിവാര് ചുഴലിക്കാറ്റില് വ്യാപക നാശനഷ്ടം: രണ്ടു മരണം
ചെന്നൈ: തമിഴ്നാട്ടില് ആഞ്ഞുവീശിയ നിവാര് ചുഴലിക്കാറ്റില് വ്യാപക നാശനഷ്ടം. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്ന്നും രണ്ടുപേര് മരിച്ചു. രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയില് ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ചെന്നൈയില് ശക്തമായ മഴയെ തുടര്ന്ന് വൈദ്യുതി വിതരണം നിലച്ചു.
കനത്തമഴയുടെ പശ്ചാത്തലത്തില് ഇന്ന് സംസ്ഥാനത്തെ 13 ജില്ലകളില് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 27 ട്രെയിനുകളും നിരവധി വിമാന സര്വീസുകളും റദ്ദാക്കിയിട്ടുണ്ട്.
കടലൂര് ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായിരിക്കുന്നത്. മരങ്ങള് കടപുഴകി. ബംഗാള് ഉള്ക്കടലില് രൂപംകൊണ്ട നിവാര് ചുഴലിക്കാറ്റ് അര്ധരാത്രി 11.30 ഓടേയാണ് കരയിലെത്തിയത്. കടലൂരിന് തെക്കുകിഴക്ക് കോട്ടക്കുപ്പം ഗ്രാമത്തിലായിരുന്നു 145 കിലോമീറ്റര് വേഗതയില് ചുഴലിക്കാറ്റിന്റെ രംഗപ്രവേശം. രണ്ടരയോടെയാണ് ഇത് പൂര്ണമായത്. വടക്കന് തമിഴ്നാട്ടില് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അഞ്ചുമണിക്കൂറില് തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്നും കാലാവസ്ഥ മുന്നറിയിപ്പില് പറയുന്നു.
ഇപ്പോള് മണിക്കൂറില് 110 മുതല് 120 വരെ കിലോമീറ്റര് വേഗതയിലാണ് കാറ്റ് വീശുന്നത്. നിവാര് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്നാട്ടിലെ തീരപ്രദേശങ്ങളില് കനത്തമഴ തുടരുകയാണ്. അതിതീവ്ര ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായാണ് കരയിലെത്തിയത്. വടക്ക് പടിഞ്ഞാറന് ദിശയില് സഞ്ചരിക്കുന്ന കാറ്റ് രാവിലെ 8.30 ഓടേ ദുര്ബലമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്
Cricket
• 38 minutes ago
കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്ത്തനമാരംഭിച്ചു
uae
• an hour ago
എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്
Kuwait
• an hour ago
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത
Kerala
• an hour ago
ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 2 hours ago
യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്
uae
• 2 hours ago
മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ
Kerala
• 2 hours ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ
Saudi-arabia
• 3 hours ago
യോഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്
Kerala
• 3 hours ago
സോഷ്യല് മീഡിയയില് വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 4 hours ago
കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി
crime
• 5 hours ago
പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; ക്രൈം ബ്രാഞ്ചിലേക്കും മെഡിക്കൽ കോളേജ് എസിപിയായും നിയമനം
Kerala
• 6 hours ago
ഷാർജയിൽ പാർക്കിംഗ് പിഴ ലഭിച്ചിട്ടുണ്ടോ? അടയ്ക്കാൻ എളുപ്പമാണ്; കനത്ത പിഴ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
uae
• 5 hours ago
ചരിത്രം കുറിച്ച് മൊറോക്കോ; അണ്ടർ-20 ലോകകപ്പ് കിരീടം സ്വന്തമാക്കി; ഫൈനലിൽ അർജന്റീനക്ക് കാലിടറി
Football
• 6 hours ago
UAE Weather: കിഴക്കന് എമിറേറ്റുകളില് കനത്ത മഴ; യു.എ.ഇയിലുടനീളം താപനിലയില് കുറവ്
uae
• 7 hours ago
യുഎഇയിൽ ജോലി ചെയ്യുന്ന ആളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ഇക്കാര്യങ്ങൾ അറിയണം; നിങ്ങൾക്കും ചില അവകാശങ്ങളുണ്ട്
uae
• in 4 hours
ഐടി ജീവനക്കാരിയെ ഹോസ്റ്റലില് കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര് കുറ്റം സമ്മതിച്ചു
Kerala
• 15 hours ago
ഭരണഘടനയെ എതിര്ക്കുന്ന ആര്എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന് ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ
National
• 14 hours ago
ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്
crime
• 7 hours ago
രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി
Kerala
• 7 hours ago
ശമ്പളവർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിൽ; മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം
Kerala
• 7 hours ago