HOME
DETAILS

കശ്മിര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കും: രാജ്‌നാഥ് സിങ്

  
backup
May 22, 2017 | 1:58 AM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6


പെല്ലിങ്: ജമ്മുകശ്മിര്‍ വിഷയത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.
സിക്കിമില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സിങ്. രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. ഇതിനുവേണ്ടിയാണ് കശ്മിരില്‍ തുടര്‍ച്ചയായി അക്രമങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കുന്നത്.
കശ്മിര്‍ നമ്മുടേതാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് എന്‍.ഡി.എ സര്‍ക്കാര്‍ വിഷയത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ശ്രീനഗര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ ഒന്‍പതുമുതല്‍ കശ്മിരില്‍ തുടര്‍ച്ചയായി അക്രമ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. വിദ്യാര്‍ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. സുരക്ഷാ സേന അക്രമം നടത്തുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം നടത്തുന്നത്.
ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനുശേഷമാണ് കശ്മിരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ 80 കശ്മിരികള്‍ക്കാണ് ജീവഹാനി നേരിട്ടത്.
മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014ല്‍ എല്ലാ അയല്‍ രാജ്യങ്ങളുമായി സമാധാനത്തോടും സഹവര്‍ത്തിത്തോടും പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും പാകിസ്താന്റെ സ്വഭാവത്തില്‍ ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് രാജ്‌നാഥ് സിങ് ആരോപിച്ചു.
സൗഹൃദത്തിനായി പലതവണ ഇന്ത്യ ശ്രമിച്ചിട്ടും ഇക്കാര്യം തിരിച്ചറിയാന്‍ പാകിസ്താന്‍ തയാറാകുന്നില്ല. കശ്മിരില്‍ പ്രശ്‌നങ്ങളുണ്ടാക്കി ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്-രാജ്‌നാഥ് ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

Kerala
  •  3 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  3 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  3 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  3 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  3 days ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  3 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  3 days ago