അഹമ്മദ് പട്ടേലിന്റെ മൃതദേഹം ഖബറടക്കി
ഗാന്ധിനഗര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന്റെ മൃതദേഹം മറവുചെയ്തു. പട്ടേലിന്റെ ജന്മസ്ഥലമായ ഗുജറാത്തിലെ ഭറൂച്ച് ജില്ലയില്‍ പിരമണിലെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മൃതദേഹം അടക്കംചെയ്തത്. പട്ടേലിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഖബറിനരികിലാണ് അദ്ദേഹത്തിനും ഖബറൊരുക്കിയത്.
കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ചികിത്സയിലായിരുന്ന 71 കാരനായ അഹമ്മദ് പട്ടേല്‍ കഴിഞ്ഞദിവസമാണ് മരിച്ചത്. ബുധനാഴ്ച രാത്രി തന്നെ പട്ടേലിന്റെ മൃതദേഹം വഡോദരയില്‍ എത്തിച്ചിരുന്നു. അവിടെ പൊതുദര്‍ശനത്തിനു വച്ചശേഷമാണ് ജന്മനാട്ടിലേക്ക് കൊണ്ടുവന്നത്. മരണാനന്തര ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കാന്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവരും പട്ടേലിന്റെ ജന്‍മനാട്ടില്‍ എത്തി. പട്ടേലിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ അടിയന്തര കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഇന്നലെ ഓണ്‍ലൈനില്‍ ചേര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."