HOME
DETAILS

  
backup
July 28 2016 | 23:07 PM

59665-2

ജീവനക്കാരുടെ സമയോചിത
ഇടപെടല്‍ ദുരന്തം ഒഴിവാക്കി
തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ തീ         പിടിത്തത്തില്‍ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് ഒഴിവായത് വന്‍ ദുരന്തം. ഫ്രിഡ്ജില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നു പടര്‍ന്ന തീയില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതോടെ മെസ് ഹാള്‍ പൂര്‍ണമായും തകര്‍ന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ മനോഹരന്റ നേതൃത്വത്തിലാണ് നൂറോളം വിദ്യാര്‍ഥികളെ മുഴുവന്‍ വിളിച്ചുണര്‍ത്തി പുറത്തെത്തിച്ചത്.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഫ്രിഡ്ജില്‍ നിന്ന് വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ പരിയാരം ഹോസ്റ്റലിലെ ഫ്രിഡ്ജ് വച്ച മുറിയില്‍ കിടക്കാറുണ്ടായിരുന്ന ജീവനക്കാരികളെ മറ്റൊരു മുറിയിലേക്ക് മാറ്റിയതും രക്ഷയായി. ബി.ഡി.എസ്, ബി.ഫാം, നഴ്‌സിങ് വിദ്യാര്‍ഥിനികളാണ് ഇവിടെ താമസിക്കുന്നത്. രണ്ട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.
ഹാള്‍ പൂര്‍ണമായി തകര്‍ന്ന് ഉപയോഗശൂന്യമായ നിലയിലായി. അപകടത്തിനിടയായ സാഹചര്യം വ്യക്തമാകുന്നതിനായി വിശദമായ അന്വേഷണം നടത്താനാണ് അധികൃതരുടെ തീരുമാനം. തീപിടിത്തത്തില്‍ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പരിയാരം മെഡിക്കല്‍ കോളജ് എം.ഡി പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago