ജില്ലാ കൃഷിഫാം: നിയമനം സംബന്ധിച്ച പരാതി അന്വേഷിക്കും
മലപ്പുറം: ചുങ്കത്തറയിലെ ജില്ലാ കൃഷിഫാമില്‍ താല്‍ക്കാലിക ജീവനക്കാരുടെ ഒഴിവില്‍ പിന്‍വാതില്‍ നിയമനം നടത്തിയെന്ന പരാതിയില്‍ ജില്ലാ പഞ്ചായത്ത് പ്രത്യേക ഉപസമിതി അന്വേഷിക്കും. വികസന സ്ഥിരംസമിതി ചെയര്‍മാന്‍ ഉമര്‍ അറക്കല്‍, അംഗം ഇസ്മാഈല്‍ മൂത്തേടം എന്നിവരുടെ നേതൃത്വത്തില്‍ ഏഴ് അംഗ സമിതിയെയാണ് നിയോഗിച്ചത്.
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നിയമനം നടത്തുന്നതിന് വേണ്ടി രൂപീകരിച്ച ഇന്റര്‍വ്യു ബോര്‍ഡില്‍ ജില്ലാ പഞ്ചായത്തിന് പ്രാതിനിധ്യം പോലും നല്‍കിയിരുന്നില്ല. കഴിഞ്ഞ ഒന്നു മുതല്‍ ആറ് വരെ നടന്ന അഭിമുഖവും കായിക ക്ഷമത പരിശോധനയും പ്രഹസനമായിരുന്നുവെന്നാണ് പരാതി. കരുവാരകുണ്ട് ഡിവിഷന്‍ അംഗം ടി.പി അഷ്‌റഫലിയാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്. തവനൂര്‍ വൃദ്ധസദനത്തിലെ കൂട്ടമരണം അന്വേഷിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു. വൃദ്ധസദനത്തിലെ സ്ഥിതിഗതികളെ കുറിച്ച് പഠിക്കാന്‍ ക്ഷേമകാര്യ സ്ഥിരംസമിതിയെ യോഗം ചുമതലപ്പെടുത്തി.
പ്രളയവുമായി ബന്ധപ്പെട്ട് ജില്ലക്കുണ്ടായ നാശനഷ്ടം കണക്കാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതനുസരിച്ച് ജില്ലക്ക് പ്രത്യേക ഗ്രാന്റ് അനുവദിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബെഞ്ച്, ഡസ്‌ക് വാങ്ങുന്നതിന് ഒരു കോടി രൂപ നല്‍കും. പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, കെ.പി ഹാജറുമ്മ ടീച്ചര്‍, അനിതാ കിഷോര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."