തൊണ്ടി മുതല്‍ വീണ്ടെടുക്കാനെത്തിയ പൊലിസിന് കടയുടമയുടെ മര്‍ദനം
കോതമംഗലം: തൊണ്ടി മുതല്‍ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലിസ് സംഘത്തിന് നേരെ ആക്രിക്കട ഉടമയും സഹോദരന്റെയും നേതൃത്വത്തില്‍ ആക്രമണം. സംഭവത്തില്‍ പരുക്കേറ്റ കോതമംഗലം എസ്.ഐ സുധീര്‍ മനോഹര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ എന്‍.എം ജോഷി, ഷാജി കുര്യന്‍, എന്നിവര്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തോടനുബന്ധിച്ച് ആക്രി കട ഉടമ തങ്കളം സ്വദേശി കഴുതക്കാട്ടില്‍ ഷാജി (42)യേയും സഹോദരന്‍ അഷറഫി (30)നേയും പൊലിസ് സാഹസികമായി കീഴടക്കി. തൊണ്ടി മുതലായ ബൈക്കും ഇവിടെ നിന്നും പൊലിസ് കണ്ടെടുത്തു. ഇന്നലെ രാവിലെ 11.30 തോടെ നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് സിനിമാ സ്‌റ്റൈലിലുള്ള ഏറ്റുമുട്ടലും കീഴടക്കലും നടന്നത്.
കഴിഞ്ഞ ദിവസം പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത മോഷ്ടാക്കള്‍ ആക്രി കടയില്‍ ബൈക്ക് വിറ്റതായി വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പൊലിസ് തെളിവെടുപ്പിനെത്തിയത്. പൊലിസ് എത്തിയപ്പോള്‍ അഷറഫ് മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഇയാള്‍ വിളിച്ചതനുസരിച്ചാണ് ഷാജി സംഭവസ്ഥലത്ത് എത്തിയത്. എസ് ഐ വിവരങ്ങള്‍ ആരാഞ്ഞതോടെ കുപിതനായ ഷാജി പൊലിസ് സംഘത്തെ സ്ഥാപനത്തില്‍ നിന്നും ബലം പ്രയോഗിച്ച് ഇറക്കിവിടാന്‍ ശ്രമിക്കുകയും മര്‍ദിക്കുകയുമായിരുന്നു. മോഷണ മുതല്‍ വാങ്ങിയതിനും ഓദ്യോദിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."