HOME
DETAILS

പ്രതിരോധത്തിനായി സമഗ്രപദ്ധതി തയാറാക്കും

  
backup
July 04 2019 | 21:07 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0%e0%b4%aa

 


കാസര്‍കോട്: സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന വന്യമൃഗങ്ങളുടെ ശല്യത്തിന് പരിഹാരമായി സമഗ്ര പദ്ധതി. ഓരോ പ്രദേശത്തെ സാഹചര്യം പരിശോധിച്ച് അതാതിടത്ത് യോജിക്കുന്ന പദ്ധതി നടപ്പാക്കാനാണ് വനംവകുപ്പ് തയാറെടുക്കുന്നത്. നിലവില്‍ ഓരോ സ്ഥലത്തും വിവിധ രീതിയിലാണ് വന്യമൃഗങ്ങളുടെ ആക്രമണത്തെ നേരിടാന്‍ പ്രതിരോധസംവിധാനം ഒരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പഠനത്തിനായി വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ നടക്കുന്ന പഠനത്തില്‍ നിലവില്‍ സ്വീകരിക്കുന്ന പ്രതിരോധമാര്‍ഗങ്ങളുടെ കാര്യക്ഷമതയും പരിശോധിക്കും. അടിയന്തര സാഹചര്യം നേരിടാന്‍ ജീവനക്കാര്‍ക്കുള്ള പരിശീലനം നല്‍കുന്നതിനെക്കുറിച്ചും പഠനം നടത്തും. കൂടാതെ മനുഷ്യ-വന്യമൃഗ സംഘര്‍ഷം നേരിടുന്നതിനെക്കുറിച്ചും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ പഠനം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിനായി കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18.88 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.


നിലവില്‍ മൃഗങ്ങള്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നത് പ്രതിരോധിക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവയില്‍ പലതും വേണ്ടത്ര പ്രയോജനപ്പെടുന്നില്ലെന്ന വാദമാണുയരുന്നത്. സ്ഥിരമായി ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യജീവികളെ മയക്കുവെടിവച്ചോ കൂടുകള്‍ സ്ഥാപിച്ചോ പിടിച്ച് ജനവാസ കേന്ദ്രങ്ങളില്‍നിന്ന് അകലെയുള്ള വനമേഖലയിലേക്ക് തിരിച്ചയക്കുന്നുണ്ട്. എന്നാല്‍, ഇങ്ങനെ തിരിച്ചയക്കുന്നവ വീണ്ടും കാടിനുപുറത്തേക്ക് വരാനുള്ള സാഹചര്യമുണ്ടെന്നും അതിനാല്‍ ഇതുകൊണ്ടുമാത്രം വന്യജീവികളെ കൊണ്ടുള്ള ഭീഷണി മറികടക്കാനാകില്ലെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.


കാടിറങ്ങാന്‍ അനുവദിക്കാതെ തിരിച്ചയക്കാന്‍
സ്ഥിരം സംവിധാനം വേണം


മൃഗങ്ങളെ കാടിറങ്ങാന്‍ അനുവദിക്കാതെ വനാതിര്‍ത്തിയില്‍വച്ച് തന്നെ തിരിച്ചുവിടാനുള്ള സ്ഥിരം സംവിധാനം വേണമെന്നാണ് പൊതുവില്‍ ഉയരുന്ന ആവശ്യം. സൗരോര്‍ജവേലികളും പ്രതിരോധകിടങ്ങുകളും ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് തുടങ്ങിയ സംവിധാനങ്ങളും പലയിടത്തായി സ്ഥാപിച്ചിട്ടുണ്ട്.


പുറത്തേക്ക് വരുന്ന മൃഗങ്ങളെ വനത്തിലേക്ക് തിരിച്ചുവിടുന്നതിനുള്ള റാപിഡ് റെസ്‌പോണ്‍സ് ടീമുകളുമുണ്ട്. പ്രശ്‌നക്കാരായ ആനകളെ റേഡിയോ കോളര്‍ ഘടിപ്പിച്ച് സഞ്ചാരപഥം നിരീക്ഷിച്ച് വനാതിര്‍ത്തിയിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ട്. കൂട് വച്ച് പിടിച്ച് തിരികെ കാട്ടിലേക്ക് അയക്കുന്ന പുലികളിലും ഈ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


അതേസമയം, കാടിനുള്ളിലെ ജലദൗര്‍ലഭ്യമാണ് മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാന്‍ പ്രധാനകാരണമെന്നും വിലയിരുത്തലുണ്ട്. ഇതുപരിഹരിക്കാന്‍ വനത്തിനകത്ത് തന്നെ മൃഗങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ജലസംഭരണികളും ചെക്ക് ഡാമുകളും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. വന്യജീവികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കൃഷിരീതികള്‍ ഒഴിവാക്കാന്‍ കര്‍ഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കും. ഇതിനായും പദ്ധതികള്‍ രൂപപ്പെടുത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago