HOME
DETAILS
MAL
ആര്.എസ്.എസിന്റെ അപകീര്‍ത്തികേസ്: രാഹുല്‍ ഗാന്ധിക്ക് ജാമ്യം
backup
July 04 2019 | 22:07 PM
മുംബൈ: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആര്.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് നല്കിയ കേസില്‍ രാഹുല്‍ ഗാന്ധിക്കു ജാമ്യം. കേസില്‍ രാഹുല്‍ ഇന്നലെ രാവിലെ മുംബൈ മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരായിരുന്നു.
ആര്.എസ്.എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ ദ്രുതിമാന്‍ ജോഷിയാണ് രാഹുലിനെതിരേ അപകീര്‍ത്തികേസ് ഫയല്‍ ചെയ്തത്. ആരോപണത്തില്‍ സംഘടനയ്ക്കു മാനഹാനി ഉണ്ടായെന്ന് പരാതിക്കാരന് ഹരജിയില്‍ ആരോപിച്ചിരുന്നു. സി.പി.എം ജന.സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേയും കേസ് കൊടുത്തിരുന്നു. 'ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും പ്രത്യയശാസ്ത്രത്തിനെതിരേ സംസാരിക്കുന്നവര്‍ മര്‍ദിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു' എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."