ജില്ലാ ആശുപത്രി നവീകരണം കിഫ്ബി വഴി 57.52 കോടി
കണ്ണൂര്‍: ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷാലിറ്റി തലത്തിലേക്ക് ഉയര്‍ത്തുന്നതിനായി ജില്ലാ പഞ്ചായത്ത് സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാനിന് കിഫ്ബിയുടെ അനുമതി. സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് ഉള്‍പ്പെടെയുള്ള ആദ്യഘട്ട നിര്‍മാണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 57.52 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിക്കൊണ്ട് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്(കിഫ്ബി) ഉത്തരവായി. നിലവിലെ ചില കെട്ടിടങ്ങള്‍ നവീകരിച്ചും പുതിയ ബ്ലോക്കുകള്‍ നിര്‍മിച്ചുമായിരിക്കും നവീകരണം. ബി.എസ്.എന്‍.എല്ലിനാണ് നിര്‍മാണച്ചുമതല.
സംസ്ഥാന സര്‍ക്കാറിന്റെ സമഗ്ര പ്രാഥമികാരോഗ്യ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണം. ഒ.പി വിഭാഗത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് എയിംസ് മാതൃകയില്‍ ഇലക്‌ട്രോണിക് രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് പദ്ധതി. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ രോഗികള്‍ക്ക് അടിയന്തര ഘട്ട ങ്ങളില്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് പ്ലാന്റും നിര്‍മിക്കും. ഇടതടലില്ലാത്ത വൈദ്യുതി ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളുംആശുപത്രിയില്‍ ഒരുക്കും. കിടത്തി ചികില്‍സിക്കാനുള്ള സൗകര്യങ്ങള്‍ ഇരട്ടിയായി വര്‍ധിപ്പിക്കും. പേ വാര്‍ഡുകള്‍ വിപുലീകരിക്കും. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഏഴ് ഓപ്പറേഷന്‍ തിയറ്ററുകള്‍, പുതിയ ബ്ലഡ് ബാങ്ക്,കൂടുതല്‍ എക്‌സ്‌റേ,അള്‍ട്രാ സൗണ്ട്- എം.ആര്‍.ഐ സ്‌കാനിങ്, ഒ.പിയില്‍ മൂന്നൂറോളം പേര്‍ക്ക് ഇരിക്കാവുന്ന കാത്തിരിപ്പു കേന്ദ്രം, 300ലേറെ പേരെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. ആശുപത്രിയിലെ മുഴുവന്‍ സേവനങ്ങളും കംപ്യൂട്ടറൈസ് ചെയ്യാനും മാസ്റ്റര്‍പ്ലാനില്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. കാത്‌ലാബ്, സി.സി.യു സംവിധാനങ്ങളോടു കൂടിയ കാര്‍ഡിയോളജി വിഭാഗം, ഡയാലിസിസ് വിഭാഗം എന്നിവയുള്‍ക്കൊള്ളുന്ന പുതിയ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് 50,000 ചതുരശ്ര അടിയില്‍ മൂന്നു നിലകളായാണ് നിര്‍മിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."