HOME
DETAILS
MAL
'ടോം ഉഴുന്നാലിലിന്റെ മോചനം: കേന്ദ്രസര്‍ക്കാര്‍ ഇടപെടണം'
backup
May 22 2017 | 22:05 PM
തിരുവമ്പാടി: യമനിലെ ഏദനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കിടെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കത്തോലിക്ക പുരോഹിതന് ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത ആവശ്യപ്പെട്ടു.
ഫാദര്‍ സബാസ്റ്റ്യന്‍ ചെമ്പുകണ്ടം ഉദ്ഘാടനം ചെയ്തു. ബേബി പെരുമാലില്‍, ജിമ്മി ജോര്‍ജ്, തോമസ് മുണ്ടപ്ലാക്കല്‍, എ.എസ് ജോസഫ്, ഫ്രാന്‍സിസ് പുന്നക്കുന്നേല്‍, സബാസ്റ്റ്യന്‍ പൂവത്തുംകുടിയില്, ജോര്‍ജ് പൈകയില്‍, ദേവസ്യ പാമ്പാടി, പ്രിന്‍സ് തിനംപറമ്പില്‍, ജോസ് ഇടവഴിക്കല്‍, സണ്ണി പുതുപ്പറമ്പില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."