'ടാര്‍മിക്സിങ് പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം'
താമരശേരി: ദേശീയ പാതയോരത്ത് പുല്ലാഞ്ഞിമേട്ടില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയുടെ അനധികൃത ടാര്‍മിക്സിങ് പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് കട്ടിപ്പാറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്ലാന്റിന് പഞ്ചായത്തില്‍ നിന്ന് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല.
പ്ലാന്റില്‍ നിന്നു പുറത്തുവരുന്ന വിഷവാതകങ്ങള്‍ പരിസര വാസികളെയും യാത്രക്കാരെയും പ്രയാസത്തിലാക്കിയിരിക്കുകയാണ്. ലൈസന്‍സില്ലാതെ പഞ്ചായത്ത് അധികൃതരുടെ മൗനാനുവാദത്തോടെയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നതെന്നും ഇതിന് കൂട്ടുനിന്ന പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.ആര് മനോജ്, അഡ്വ. ബിജുകണ്ണന്തറ, മണ്ഡലം സെക്രട്ടറി ജോളി കൈലാത്ത്, വാര്‍ഡ് മെംബര്‍ വത്സമ്മ അനില്‍, കെ.കെ.എം ഹനീഫ, കെ.കെ മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."