HOME
DETAILS
MAL
ബംഗ്ലാദേശില്‍ ഒന്‍പത് പേര്‍ക്ക് വധശിക്ഷ
backup
July 04 2019 | 22:07 PM
ധാക്ക: ബംഗ്ലാദേശിലെ പ്രതിപക്ഷനിരയിലെ ഒന്‍പതുപേര്‍ക്ക് വധശിക്ഷ. 25 വര്‍ഷം മുന്‍പ് പ്രധാനമന്ത്രി ശെയ്ഖ് ഹസീനയെ വധിക്കാന്‍ ശ്രമിച്ചു എന്നതാണ് ഇവരുടെ മേലുള്ള കുറ്റം.
1994ല്‍ ഖാലിദ സിയ അധികാരത്തിലിരുന്ന കാലത്ത് ഹസീന കയറിയ ട്രെയിനിനു നേരെ ബോംബെറിഞ്ഞ് കോച്ചുകളില്‍ തീയിട്ടെന്നാണ് കേസ്. ഈ കേസില്‍ 13 പേര്‍ക്ക് 10 വര്‍ഷം തടവുശിക്ഷയുമുണ്ട്. ഖാലിദ സിയ അഴിമതിക്കേസില്‍ ജയിലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."