'കേന്ദ്രത്തിന്റേത് ചെറുകിട വയര്‍മാന്‍മാരെ ഇല്ലാതാക്കുന്ന നയം'
കോഴിക്കോട്:വയറിങ് മേഖലയില്‍ നിന്ന് ചെറുകിട വയര്‍മാന്‍മാരെ ഇല്ലാതാക്കുന്നതാണ് കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി തയാറാക്കിയ കരട് നയമെന്ന് ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലൈസന്‍സിങ് സമ്പ്രദായത്തില്‍ സമൂലമായ മാറ്റമാണ് കൊണ്ടുവരുന്നത്.അതിനായി 33 കിലോവാട്ടിന് മുകളിലുള്ള ജോലി എ ക്ലാസ് കോണ്‍ട്രാക്ടര്‍മാര്‍ക്കും 1,000 വോള്‍ട്ട് മുതല്‍ 33 കിലോവാട്ട് വരെ ബി ക്ലാസ് കോണ്‍ട്രാക്ടര്‍ക്കും 1,000 വോള്‍ട്ട് വരെ സി ക്ലാസ് കോണ്‍ട്രാക്ടര്‍മാര്‍ക്കും എന്ന തരത്തിലാണ് ജോലികള്‍ തരംതിരിക്കുന്നത്.
സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരേ ഡിസംബര്‍ 2ന് എല്ലാ ജില്ലകളിലെയും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സൂചനാ സമരം നടത്തും. 23ന് സംസ്ഥാനത്തെ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലും സമരം ചെയ്യുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."