കണ്ണൂര്‍-ദുബൈ വിമാന സര്‍വിസ് 25 മുതല്‍
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ദുബൈയിലേക്കു നേരിട്ടുള്ള വിമാന സര്‍വിസ് ഈ മാസം 25 മുതല്‍ തുടങ്ങും. കഴിഞ്ഞ ഡിസംബര്‍ ഒന്പതിനു പ്രവര്‍ത്തനം ആരംഭിച്ച വിമാനത്താവളത്തില്‍നിന്ന് ഇതുവരെ ദുബൈയിലേക്കു നേരിട്ടു വിമാന സര്‍വിസ് ആരംഭിച്ചിരുന്നില്ല.
സ്വകാര്യ വിമാനക്കമ്പനിയായ ഗോ എയറിനാണു കണ്ണൂര്‍-ദുബൈ സര്‍വിസിനു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി നല്‍കിയത്. ഈമാസം 29 മുതല്‍ കണ്ണൂരില്‍നിന്നു കുവൈത്തിലേക്കും സര്‍വിസ് നടത്താന്‍ ഗോ എയറിന് അനുമതി ലഭിച്ചിട്ടുണ്ട്.
വിമാനത്താവളം തുടങ്ങിയതു മുതല്‍ കണ്ണൂരില്‍നിന്നു ദുബൈയിലേക്കു നേരിട്ടു വിമാന സര്‍വിസ് വേണമെന്നു ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഉത്തരമലബാറുകാരുടെ നിരന്തര ആവശ്യമായിരുന്നു. എന്നാല്‍ ഇന്ത്യയും യു.എ.ഇ സര്‍ക്കാരും തമ്മിലുള്ള ബൈലാറ്ററല്‍ കരാര്‍ പുതുക്കാത്തതിനാല്‍ പുതിയ വിമാനത്താവളമായ കണ്ണൂരില്‍നിന്നു ദുബൈയിലേക്കു വിമാന സര്‍വിസ് ആരംഭിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല.
കോഴിക്കോട്-കണ്ണൂര്‍-ഡല്‍ഹി റൂട്ടില്‍ ആഴ്ചയില്‍ അഞ്ചുദിവസം സര്‍വിസ് നടത്തുന്ന എയര്‍ഇന്ത്യ വിമാനം ദിവസേനയാക്കുമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ കിയാലിനെ അറിയിച്ചു. ഹജ്ജ് സീസണ് കഴിയുന്നതോടെ കണ്ണൂരില്‍നിന്ന് ജിദ്ദയിലേക്കു ജംബോ ജെറ്റ് വിമാന സര്‍വിസിനും എയര്‍ഇന്ത്യക്ക് പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."