വെടിവെപ്പ് : ഇറാന്റെ ആരോപണം തള്ളി സഊദി
റിയാദ്: ഇറാന്‍ സൈനിക പരേഡിനു നേരെ നടന്ന വെടിവെപ്പ് സംഭവത്തില്‍ സഊദിക്കെതിരെ ഇറാന്‍ നടത്തിയ ആരോപണം പൂര്‍ണമായും തള്ളിക്കളയുന്നതായും തികച്ചും തെറ്റായ ആരോപണമാണ് ഇറാന്‍ ഉന്നയിച്ചതെന്നും സഊദി വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
സഊദിയുടെ വിദേശകാര്യ നയം സുതാര്യമാണെന്നും മറ്റു രാജ്യങ്ങളില്‍ ഇടപെടേണ്ട അവസ്ഥ സഊദിക്കില്ലെന്നും സഊദി വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച്ച ഇറാഖ് യുദ്ധ വാര്‍ഷികത്തോടനുബന്ധിച്ചു ഇറാനില്‍ നടന്ന സൈനിക പരേഡില്‍ നടന്ന ആക്രമണത്തില്‍ മുപ്പതിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
ഈ സംഭവത്തിന് പിന്നില്‍ സഊദിയും യു എ ഇ യുമടക്കമുള്ള അറബ് രാജ്യങ്ങളാണെന്നു ഇറാന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് സഊദിയുടെ പ്രസ്താവന.
ഇറാനിയന്‍ ഭരണകൂടം, അയല്‍ക്കാരുടെ കാര്യങ്ങളില്‍ ഇടപെടുകയും, മേഖലയിലും ലോകത്തും ഭീകരതയുടെ മുഖ്യ സ്‌പോണ്‍സറുമായാണ് പ്രവര്‍ത്തിക്കുന്നത്.
ഇറാന്‍ ഭരണകൂടം നിലവില്‍ വന്നത് മുതല്‍ സംഘര്‍ഷം, നാശം, വിഭാഗീയത, തീവ്രവാദം തുടങ്ങിയവ വ്യാപിക്കുകയാണുണ്ടായത്.
സമാധാന ലംഘനം മൂലം രാജ്യത്തെ മാനുഷിക വിഭവം ഇറാന്‍ ബലഹീനമാക്കുകയും അശ്രദ്ധമായ പെരുമാറ്റം ഈ മേഖലയില്‍ കുഴപ്പവും നാശവും മാത്രമാണ് കൊണ്ടുവന്നതെന്നും മുതിര്‍ന്ന സഊദി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."