പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷം ഹാജിമാര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നടപ്പാക്കുന്നു
മക്ക: തീര്‍ത്ഥാടകരുടെ പൂര്‍ണ്ണ സുരക്ഷിതത്വം കണക്കിലെടുത്ത് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി നടപ്പാക്കാന്‍ സഊദി ഹജ്ജ് ഉംറ മന്ത്രാലയം തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷം കാല്‍ ലക്ഷം ഹാജിമാര്‍ക്കാണ് പദ്ധതി നടപ്പാക്കുകന്നത്. തീര്‍ത്ഥാടകരുടെ കൈവശം നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡുകള്‍ വഴി തീര്‍ത്ഥാടകരുടെ വ്യക്തിപരമായ വിവരങ്ങള്‍, താമസ സ്ഥലങ്ങള്‍, ആരോഗ്യ വിവരങ്ങള്‍ എന്നിവയെല്ലാം തീര്‍ഥാടകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും വഴിതെറ്റുന്ന തീര്‍ഥാടകര്‍ നില്‍ക്കുന്ന സ്ഥലം അറിയുന്നതിനും സാധിക്കും. ആദ്യ ഘട്ടത്തില്‍ മിനയിലാണ് ഇത് നടപ്പാക്കുന്നത്. പരീക്ഷണം വിജയം കണ്ടാല്‍ വരും വര്‍ഷങ്ങളില്‍ അറഫാ, മിന, മുസ്ദലിഫ തുടങ്ങിയ മുഴുവന്‍ പുണ്യ കേന്ദ്രങ്ങളിലും ഇത് വ്യാപകമാക്കാനും പദ്ധതിയുണ്ട്.
ചാര്‍ജ് ചെയ്യേണ്ട ആവശ്യമില്ലാത്ത സ്മാര്‍ട്ട് കാര്‍ഡുകള്‍ വഴി തീര്‍ഥാടകരുടെ പേരുവിവരങ്ങളും താമസ സ്ഥലങ്ങളും വേഗത്തില്‍ അറിയുന്നതിനും അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിനും പ്രത്യേക സ്‌കാനറുകള്‍ കൈവശമുള്ള സേവനദാതാക്കള്‍ക്കും സാധിക്കും. പുണ്യസ്ഥലങ്ങളില്‍ വെച്ച് ബോധരഹിതരായി വീഴുന്ന തീര്‍ഥാടകരുടെ രോഗചരിത്രം വേഗത്തില്‍ മനസ്സിലാക്കുന്നതിനും സ്മാര്‍ട്ട് കാര്‍ഡുകള്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."