HOME
DETAILS
MAL
എസ്.പിയെ രക്ഷിക്കാനുള്ള നീക്കം വിലപ്പോകില്ല: സുധീരന്
backup
July 05 2019 | 17:07 PM
തിരുവനന്തപുരം: രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തില്‍ ഉത്തരവാദിയായ എസ്.പിയെ സ്ഥലംമാറ്റത്തിലൂടെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിലപ്പോകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്.
എസ്.പി ഉള്‍പ്പെടെ സംഭവത്തില്‍ ഉത്തരവാദികളായ മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്യാനും കൊലക്കുറ്റത്തിന് കേസെടുക്കാനും സര്‍ക്കാര്‍ തയാറാകണം.
വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിന് ഉത്തരവാദികളായ എസ്.പി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരെ രക്ഷിച്ചെടുത്ത മുഖ്യമന്ത്രിയുടെ തെറ്റായ നിലപാടാണ് വീണ്ടും കസ്റ്റഡി കൊലപാതകത്തിന് പ്രേരകമായത്. ഈ തിരിച്ചറിവ് മുഖ്യമന്ത്രിക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."