HOME
DETAILS

സുപ്രിംകോടതി വിധിയുടെ നഗ്നമായ ലംഘനം അപലപനീയം: ഓര്‍ത്തഡോക്‌സ് സഭ

  
backup
July 05 2019 | 17:07 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%97

 

കോട്ടയം : കട്ടച്ചിറ, വരിക്കോലി പള്ളികളുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സുപ്രിം കോടതിയുടെ വ്യക്തമായ വിധി ഉണ്ടായിരിക്കെ നിയമാനുസൃത വികാരിയെ മാറ്റി നിര്‍ത്തിക്കൊണ്ട് വിഘടിത വിഭാഗം അംഗത്തിന്റെ ശവസംസ്‌കാരം നടത്തുവാന്‍ ഒത്താശ ചെയ്ത ജില്ലാ പൊലിസ് അധികാരികളുടെയും ജില്ലാ സിവില്‍ അധികാരികളുടെയും നടപടി തികച്ചും അപലപനീയമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ. 1934-ലെ സഭാ ഭരണഘടന അംഗീകരിക്കുന്ന വിശ്വാസികള്‍ക്കു മാത്രം ഇടവകയില്‍ അവകാശമുണ്ട് എന്നിരിക്കെ രേഖാമൂലമായ അപേക്ഷ സ്വീകരിച്ച് ഇടവക വികാരിയുടെ കാര്‍മികത്വത്തില്‍ മൃതശരീരം സംസ്‌കരിക്കുവാന്‍ ചെയ്ത ക്രമീകരണങ്ങളെ പൂര്‍ണമായും തിരസ്‌കരിച്ചുകൊണ്ട് നിയമലംഘനം നടത്തുവാന്‍ തുനിഞ്ഞവര്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനം ആശങ്കാജനകമാണ്.


സമാന്തരഭരണം സമ്പൂര്‍ണമായി അവസാനിപ്പിക്കുകയും മദ്ധ്യസ്ഥ ചര്‍ച്ചകളോ ഉപാധികളോ കൂടാതെ വ്യക്തമായി കോടതി വിധി നടപ്പാക്കുകയും ചെയ്യേണ്ടുന്ന സാഹചര്യം നിലനില്‍ക്കെയാണ് ഭരണകൂടം തുടര്‍ന്നും നഗ്നമായ നിയമലംഘനം നടത്തുന്നത്. പള്ളി സെമിത്തേരി പൊതുശ്മശാനമല്ല എന്നിരിക്കെ നിയമാനുസൃതം അവകാശം ഉള്ളവര്‍ക്ക് മാത്രമാണ് മൃതശരീരം സംസ്‌കരിക്കുവാന്‍ അനുമതിയുള്ളത്.
ഇടവക അംഗം എന്ന പദവിക്ക് അര്‍ഹരല്ലാത്തവരുടെ മൃതശരീരം സംസ്‌കരിക്കുന്നതിന് നിയമപരമായി അനുവാദം നല്‍കുക സാധ്യമല്ല എന്നും കോടതി വിധി പാലിക്കുവാന്‍ അധികാരികള്‍ക്ക് കടമയുണ്ട് എന്നും ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന സാഹചര്യം സംജാതമാകേണ്ടതുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  a month ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  a month ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  a month ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  a month ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  a month ago