HOME
DETAILS
MAL
സ്പിന്നിങ് മില്‍ എം.ഡിമാരുടെ തൊഴില്‍ പീഡനം തടയണം: സി.ഇ.ഒ
backup
July 05 2019 | 17:07 PM
തൊടുപുഴ: സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള സഹകരണ സ്പിന്നിങ് മില്ലുകളില്‍ എം. ഡിമാരുടെ അഴിമതിയും ധൂര്‍ത്തിനും എതിരേ പരാതി നല്കിയ ഉദ്യോഗസ്ഥര്‍ക്ക് എതിരേ തുടരുന്ന തൊഴില്‍ പീഡനം അടിയന്തരമായി തടയണമെന്ന് കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ ഓഫീസേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന് (സി.ഇ.ഒ) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മാല്‍കോടെക്സ് എം.ഡി നടത്തിയ വ്യാപക അഴിമതി സാമ്പത്തിക ക്രമക്കേട് എന്നിവ സംബന്ധിച്ച് പരാതി നല്കിയ ഉദ്യോഗസ്ഥനെതിരേ നടത്തിയ തൊഴില്‍ പീഡനത്തിനെതിരേ ശക്തമായ നിയമ പോരാട്ടം നടത്താന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. പി.പി കുഞ്ഞിമുഹമ്മദ്, പി.മൊയ്തു, കെ. മുഹമ്മദ്, ഡി. തോമസ്കുട്ടി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."