മഹല്ലുകളില്‍ കൗണ്‍സലിങ് സെന്ററുകള്‍ ആരംഭിക്കണം: റശീദലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: സമൂഹനന്മക്ക് ഉപകരിക്കുന്ന ശക്തമായ കുടുംബ ബന്ധങ്ങള്‍ സൃഷ്ടിക്കുവാന്‍ കൗണ്‍സലിങ് സെന്ററുകള്‍ ആരംഭിക്കുവാന്‍ മഹല്ല് കമ്മിറ്റികള്‍ സന്നദ്ധമാകണമെന്ന് സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. വഖ്ഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 110 ഫാമിലി കൗണ്‍സലിങ് ട്രെയിനര്‍മാര്‍ക്കുള്ള സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതശൈലി മാറുന്നതിനനുസരിച്ച് സമൂഹത്തില്‍ തിന്മകളും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ കൗണ്‍സലിങ് സെന്ററുകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. എം.സി മായിന്‍ഹാജി അധ്യക്ഷനായി. അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. എം. ഷറഫുദ്ദീന്, അഡ്വ. ഫാത്തിമ റോസ്ന, ഷമീമ ഇസ്ലാഹിയ, ഡോ. ഇ.എന്‍ അബ്ദുല്ലത്തീഫ്, എസ്.വി മുഹമ്മദലി, യു. അബ്ദുല്‍ജലീല്‍, എസ്.ഐ സലീമ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."