HOME
DETAILS

ആഘോഷമില്ലാതെ സേവനമഹോത്സവമായി അമൃതാനന്ദമയിയുടെ പിറന്നാള്‍

  
backup
September 27, 2018 | 1:41 AM

%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%ae%e0%b4%b9%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8

കൊല്ലം: ആഘോഷങ്ങളില്ലാതെ നിരവധി ക്ഷേമപദ്ധതികളുമായി അമൃതാനന്ദമയിയുടെ 65-ാം പിറന്നാള്‍ സേവനമഹോത്സവമായി ഇന്ന് അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാംപസില്‍ നടക്കും.
ഒരു ലക്ഷം പേര്‍ക്ക് ഇരിയ്ക്കാവുന്ന വലിയ പന്തലാണ് പിറന്നാള്‍ ദിനത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇത്തവണ ആഘോഷങ്ങളും വിശിഷ്ടാതിഥികളും ഇല്ലെങ്കിലും പതിവുപോലെ നിരവധി ക്ഷേമപദ്ധതികളുടെ തുടക്കവും സഹായനിധി വിതരണവും വേദിയില്‍ നടക്കും. മഹാപ്രളയത്തില്‍ രക്ഷാദൗത്യത്തിനിടെ ജീവത്യാഗം ചെയ്തവരുടെ ആശ്രിതര്‍ക്കുള്ള സഹായ ധനവിതരണം വേദിയില്‍ നടക്കും.
മഠം നല്‍കുന്ന വിവിധ ക്ഷേമ പെന്‍ഷനുകള്‍ വേദിയില്‍ വിതരണം ചെയ്യും. സമൂഹവിവാഹം, വിദ്യാമൃത സ്‌കോളര്‍ഷിപ്പ് വിതരണം, നിര്‍ധനരോഗികള്‍ക്കുള്ള ചികിത്സാ സഹായവിതരണം എന്നിവയും നടക്കും.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അമൃതകീര്‍ത്തി പുരസ്‌കാര പ്രഖ്യാപനം ഇത്തവണ മാറ്റിവച്ചിരിക്കയാണ്. ആതുര സേവനരംഗത്ത് രണ്ടു ദശകം പിന്നിട്ട അമൃത് ഇന്‍സ്റ്റിറ്റട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ജന്മദിനത്തോടനുബന്ധിച്ച് നിര്‍ധനരോഗികള്‍ക്ക് സമ്പൂര്‍ണ സൗജന്യ ശസ്ത്രക്രിയയും സൗജന്യ ചികിത്സയും നല്‍കും.
1998 മുതല്‍ തുടര്‍ന്ന് വരുന്ന സമ്പൂര്‍ണ സൗജന്യ ചികിത്സാ പദ്ധതിയില്‍ ഈ വര്‍ഷം എണ്ണൂറോളം പേര്‍ക്കാണ് സഹായം നല്‍കുകയെന്നും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അമൃത സ്വയം സഹായ സംഘങ്ങളുടെ കൂട്ടായ്മ 10 ലക്ഷം രൂപ സംഭാവന നല്‍കുമെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.

രണ്ടു മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തിനും മഠത്തിന്റെ സഹായ ഹസ്തം

കൊല്ലം: പ്രളയ ദുരന്തവാര്‍ത്ത ശേഖരിക്കുന്നതിനിടെ മരിച്ച രണ്ട് മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തിനും അമൃതാനന്ദമയി മഠത്തിന്റെ സഹായ ഹസ്തം.
വൈക്കത്ത് വള്ളം മറിഞ്ഞു മുങ്ങിമരിച്ച മാതൃഭൂമി ന്യൂസ് ചാനല്‍ പ്രാദേശിക ലേഖകന്‍ സജി (കടുത്തുരുത്തി ),ഡ്രൈവര്‍ ബിബിന്‍ ബാബു (തിരുവല്ല )എന്നിവരുടെ കുടുംബത്തിനാണ് ഒരു ലക്ഷം രൂപ വീതം കൈമാറുന്നത്. അമൃതാനന്ദമയിയുടെ ജന്മദിനമായ ഇന്ന് അമൃതപുരിയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  7 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  7 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  7 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  7 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  7 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  7 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  7 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  7 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  7 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  7 days ago