സിനിമയിലെ സ്ത്രീ കൂട്ടായ്മ നല്ലകാര്യമെന്ന് ജയറാം
കൊച്ചി:സിനിമയിലെ സ്ത്രീകള്‍ ചേര്‍ന്ന് കൂട്ടായ്മ രൂപീകരിച്ചത് വളരെ നല്ല കാര്യമാണെന്ന് നടന്‍ ജയറാം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത് ശക്തരായ വനിതകളാണെന്നത് ശ്രദ്ധേയമാണ്. 'അച്ചായന്‍സ്'എന്ന പുതിയ സിനിമയുടെ പ്രചാരണാര്‍ഥം എറണാകുളം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ജയറാം.
ബാഹുബലി എന്ന വമ്പന്‍ സിനിമ ചെറു സിനിമകളെ ബാധിച്ചിട്ടുണ്ടെങ്കിലും ഇത്തരം സിനിമകള്‍ രാജ്യത്തിനുതന്നെ നേട്ടമായി മാറുന്നതില്‍ അഭിമാനിക്കുകയാണ് വേണ്ടത്. ഹിറ്റ് സിനിമകള്‍ എപ്പോഴും സംഭവിക്കുന്നതല്ല. ജയപരാജയങ്ങളിലൂടെ സഞ്ചരിച്ച വ്യക്തിയാണ് താന്‍. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കുശേഷമുള്ള വിജയം കൂടുതല്‍ സന്തോഷം തരും.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ വീട്ടിലെത്തി പാണ്ടിമേളം പഠിക്കുകയാണിപ്പോള്‍. അരങ്ങേറ്റം 26ന് കോട്ടയം പനച്ചിക്കാട് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. മള്‍ട്ടിപ്ലക്‌സുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാത്തത് വരുമാനം കുറച്ചെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു. നടന്‍ ഉണ്ണി മുകുന്ദന്‍,നടി ശിവദ,നടന്‍ സഞ്ജു ശിവറാം സഹനിര്‍മാതാവ് സി.കെ പദ്മകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."