കസ്റ്റംസ് -എക്‌സൈസ് നികുതി വഴി 25,000 കോടിയുടെ അധിക വരുമാനം
ന്യൂഡല്‍ഹി: കസ്റ്റംസ് നികുതി-എക്‌സൈസ് നികുതി വഴി 25,000 കോടി രൂപ പ്രതീക്ഷിക്കുന്നതായി ബജറ്റ്. സിഗരറ്റ്, സര്‍ചാര്‍ജ് വഴിയാണ് നികുതിവരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 12,000 കോടി രൂപ പ്രത്യക്ഷ നികുതിയിലൂടെ അധികവരുമാനമായി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി പറയുന്നു.
കോര്‍പറേറ്റ് നികുതി ഘട്ടംഘട്ടമായി കുറയ്ക്കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിനനുസൃതമായി ബജറ്റില്‍ 400 കോടി വരെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ക്ക് 25 ശതമാനമായിട്ടാണ് നികുതി വ്യവസ്ഥ ചെയ്യുന്നത്. ഇതിന്റെ നേട്ടം രാജ്യത്തെ 99.3 ശതമാനം കമ്പനികള്‍ക്കും ഉണ്ടാകും. കോര്‍പറേറ്റ് നികുതിയെ കഠിനമായി നിലനിര്‍ത്തുകയല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് ഇതിനു നിര്‍മല സീതാരാമന്‍ മറുപടി നല്‍കുന്നത്.
അതേസമയം കോര്‍പറേറ്റ് നികുതിയിലൂടെ 4,000 കോടി അധകവരുമാനം ഉണ്ടാക്കാന്‍ ഇതുവഴി സര്‍ക്കാരിനു കഴിയുമെന്ന് റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പറയുന്നു. സര്‍ചാര്‍ജ് വഴി 12,000 കോടിയുടെ അധികവരുമാനം ഉണ്ടാക്കാനും കഴിയുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."