കൊലയ്ക്കു പിന്നില്‍ ഇസ്‌റാഈല്‍?
തെഹ്‌റാന്‍: ഇറാന്‍ ആണവശാസ്ത്രജ്ഞന്റെ കൊലപാതകത്തിനു പിന്നിലാരാണ് എന്നത് വ്യക്തമായിട്ടില്ലെങ്കിലും ഇസ്‌റാഈലാണ് അതു ചെയ്തതെന്ന് ന്യൂയോര്‍ക്ക് ടൈംസിനെ ഉദ്ധരിച്ച് ഇറാന്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കി.
തെഹ്‌റാനു സമീപം വച്ച് ഇറാന്‍ ആണവശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫഖ്‌രിസാദെയെ ഭീകരാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിനു പിന്നില്‍ ഇസ്‌റാഈലാണെന്ന് മൂന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം വെളിപ്പെടുത്തിയവരില്‍ രണ്ടുപേര്‍ യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ആക്രമണം സംബന്ധിച്ച് യു.എസിന് നേരത്തെ തന്നെ എത്രത്തോളം വിവരം ലഭിച്ചിരുന്നു എന്നു വ്യക്തമല്ല. എന്നാല്‍ അടുത്ത സഖ്യകക്ഷികളായ യു.എസും ഇസ്‌റാഈലും ഇറാനെതിരായ രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
ന്യൂയോര്‍ക്ക് ടൈംസില്‍ ഒരു വിശകലനവിദഗ്ധന്‍ എഴുതിയ റിപ്പോര്‍ട്ട് മറ്റു രാജ്യങ്ങളില്‍ കൊലപാതകം നടത്താന്‍ യു.എസ് ഭരണകൂടം പച്ചക്കൊടി കാട്ടുന്നു എന്ന കാര്യം വ്യക്തമാക്കുന്നതായി യു.എന്നിലെ റഷ്യന്‍ ഉപ സ്ഥിരം പ്രതിനിധി ദിമിത്രി പോലിയാന്‍സ്‌കി ട്വീറ്റി. ആക്രമണത്തിനു പിന്നില്‍ ഇസ്‌റാഈലാണെന്ന് സൂചനകള്‍ ലഭിച്ചതായി ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ദാരിഫ് പറയുന്നു. ഇറാന്‍ ആണവപദ്ധതികള്‍ തകര്‍ക്കാന്‍ പല തവണ ഇസ്‌റാഈല്‍ ശ്രമിച്ചിരുന്നു. ആണവശാസ്ത്രജ്ഞരുടെ നേരെ വധശ്രമങ്ങള്‍ നടക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."