കുട്ടികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ വനിതാ കമ്മിഷന്‍
കോഴിക്കോട്: ജില്ലയില്‍ കോഴിക്കോട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 76 പരാതികള്‍ പരിഗണിച്ചു. 13 പരാതികള്‍ പരിഹരിച്ചു.
ഏഴു പരാതികള്‍ കോടതിയും മറ്റു വിവിധ വിഭാഗങ്ങളിലെ റിപ്പോര്‍ട്ടിനായി നല്‍കുകയും ഒരു പരാതി കോടതി മുഖാന്തരം പരിഹരിക്കുന്നതിനായി മാറ്റിവയ്ക്കുകയും ചെയ്തു. 25 പരാതികളില്‍ കക്ഷികള്‍ വരാത്തതിനാല്‍ പരിഹരിച്ചില്ല. ബാക്കി 25 എണ്ണം അടുത്ത അദാലത്തില്‍ പരിഹരിക്കും.
പലയിടത്തുനിന്നും നീതി ലഭിക്കാതെ അവസാന ആശ്രയമെന്നോണമാണ് സ്ത്രീകള്‍ വനിതാ കമ്മിഷനില്‍ എത്തുന്നത്. എന്നാല്‍ ഇവിടെ ഏറ്റെടുക്കുന്ന കേസുകള്‍ക്ക് ചില പരിമിതികയളുണ്ടെന്ന് കോഴിക്കോട് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എം. എസ് താര പറഞ്ഞു.
കുടുംബബന്ധങ്ങള്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി കുട്ടികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അദാലത്തില്‍ വനിതാ കമ്മിഷന്‍ മെംബര്‍ ഇ. എം രാധ, അഡ്വ. ഷിജി ശിവജി, എന്നിവരും പങ്കെടുത്തു.
മകന്റെ മരണത്തെ തുടര്‍ന്ന് മരുമകളുമായി സ്വത്തുതര്‍ക്കത്തില്‍പെട്ട 70 വയസുകാരി ഫിലോമിന, മരുമകളും കാമുകനും ചേര്‍ന്ന് മകനെ പീഡിപ്പിക്കുന്നതില്‍ നിന്ന് രക്ഷ തേടി തൊണ്ണൂറുകാരി അമ്മ, 80 പവന്‍ സ്വര്‍ണവും കാറും നല്‍കി കെട്ടിച്ചയച്ചെങ്കിലും ഭര്‍ത്താവിന്റെ ആര്‍ഭാട ജീവിതവും പരസ്ത്രീ ബന്ധവും ജീവിതം തകര്‍ത്ത കുറ്റിക്കാട്ടൂര്‍ സ്വദേശിനി, ഏഴും നാലും വയസുള്ള മക്കള്‍ക്കും തനിക്കും ചെലവിനു വേണമെന്ന് ആവശ്യപ്പെട്ട് യുവതി തുടങ്ങി നിരവധി പരാതികളുമായി ഒട്ടേറെ പേര്‍ അദാലത്തിനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."