'പാഥേയം' എസ്.വൈ.എസ് ജില്ലാ ഡെലിഗേറ്റ് മീറ്റിന് അന്തിമരൂപമായി
കോഴിക്കോട്: സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി ഒക്ടോബര്‍ 18ന് കൂളിമാട്ട് നടത്തുന്ന 'പാഥേയം' ഡെലിഗേറ്റ് മീറ്റിന് അന്തിമരൂപം നല്കി. അദാലത്ത് പൂര്‍ത്തിയാക്കിയ ജില്ലയിലെ 460 ശാഖകളില്‍നിന്ന് അഞ്ചു പ്രതിനിധികളും പഞ്ചായത്ത്-മണ്ഡലം ഭാരവാഹികളും ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളുമാണ് ഡെലിഗേറ്റ് മീറ്റില്‍ സംബന്ധിക്കുന്നത്. മീറ്റിന്റെ ഭാഗമായി ഈമാസം 30ന് മണ്ഡലംതലങ്ങളില്‍ നടക്കുന്ന ലീഡേഴ്സ് മീറ്റുകളില്‍ ബയോഡാറ്റ മുഖേന റജിസ്ട്രേഷന് നടക്കും.
ഒക്ടോബര്‍ രണ്ടിന് വൈകിട്ട് നാലിന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാ അദാലത്ത് ശില്പശാലയില് സമിതി ബയോഡാറ്റ സ്വീകരിച്ച് ക്യാംപ് അംഗത്വം നല്‍കും.
ഡെലിഗേറ്റ് മീറ്റ് രാവിലെ ഒന്‍പതിന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് കെ.എ ഖാദര്‍ മാസ്റ്റര്‍ അധ്യക്ഷനാകും. ആര്.വി കുട്ടിഹസ്സന് ദാരിമി, കെ.കെ ഇബ്റാഹിം മുസ്ലിയാര്, കെ. മോയില്‍ കുട്ടി മാസ്റ്റര്‍, സലാഹുദ്ദീന് ഫൈസി വല്ലപ്പുഴ പ്രസംഗിക്കും. 10.30 ന് പി.എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ് (കാര്യവും കരളും), അബൂബക്കര്‍ ഫൈസി മലയമ്മ (പഥം, പഥികര്‍) വിഷയങ്ങള്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിനുള്ള സെഷന് ജില്ലാ പ്രസിഡന്റ് സി.എച്ച് മഹ്മൂദ് സഅദിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. മുബശിര്‍ തങ്ങള്‍, എ.പി.പി തങ്ങള്‍ പ്രസംഗിക്കും. എന്‍.വി.കെ മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ വിവിധ വിഷയമവതരിപ്പിക്കും. നാലിന് ഉമ്മര്‍ ഫൈസി മുക്കം സമാപന സന്ദേശം നല്‍കും. മുസ്തഫ മുണ്ടുപാറയാണ് ക്യാംപ് അമീര്‍. ഡെലിഗേറ്റ് മീറ്റിന്റെ ഫണ്ട് ഉദ്ഘാടനം മൊയ്തു മലയമ്മയില്‍ നിന്ന് തുക സ്വീകരിച്ച് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."